SignIn
Kerala Kaumudi Online
Sunday, 17 May 2026 8.21 PM IST

കഴുത്തിലെ കറുപ്പ് പൂർണമായും മാറും, മുഖം പളുങ്ക് പോലെ തിളങ്ങും; വെറും അഞ്ച് മിനിട്ട് മാറ്റിവയ്‌ക്കാനുണ്ടെങ്കിൽ പരീക്ഷിക്കൂ

beauty

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് താൽക്കാലികമാണ്. എന്നാൽ, ചർമത്തെ സ്ഥിരമായി ബാധിക്കുന്ന ചില പ്രശ്‌നങ്ങളുമുണ്ട്. ഇതിന് കാലാവസ്ഥയോ മറ്റ് ഘടകങ്ങളോ ബാധകമല്ല. ഇത്തരത്തിലുള്ള ഒന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം. ഇത് മാറാനായി പല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാത്തവരാണ് ഭൂരിഭാഗവും. അതിനാൽ, ഇവർ വിലകൂടിയ ട്രീറ്റ്‌മെന്റുകൾ സ്വീകരിക്കുന്നു. എന്നാൽ, ഈ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളുമില്ലാതെ തന്നെ കഴുത്തിലെ കറുപ്പ് മാറ്റാം. ഇതിനുള്ള ഒരു എളുപ്പമാർഗം അറിയാം.

ആവശ്യമായ സാധനങ്ങൾ

ഓറഞ്ച് പൊടി - 1 ടീസ്‌പൂൺ

കസ്‌തൂരി മഞ്ഞൾപ്പൊടി - 1 ടീസ്‌പൂൺ

തേൻ - കാൽ ടീസ്‌പൂൺ

പാൽ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ള പാത്രത്തിൽ ഓറഞ്ച് പൊടിയും കസ്‌തൂരി മഞ്ഞൾപ്പൊടിയും തേനും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് പാൽ ചേർത്ത് ഫേസ്‌പാക്ക് രൂപത്തിലാക്കി കഴുത്തിൽ പുരട്ടണം. ഉണങ്ങുമ്പോൾ ഒരു ലെയർ കൂടി ഇടുക. അതും ഉണങ്ങുമ്പോൾ ചെറുതായി സ്‌ക്രബ് ചെയ്‌ത് കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം ഉപയോഗിക്കുന്നതിലൂടെ കഴുത്തിലെ കറുപ്പ് പൂർണമായും മാറുന്നതാണ്. ഇത് മുഖത്ത് പുരട്ടിയാൽ മുഖക്കുരുവും പാടുകളും മാറാനും നിറം വർദ്ധിക്കാനും സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BEAUTY, HOMEREMEDIES, SKINCARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY