മഞ്ഞുകാലത്ത് ഈ ചീങ്കണ്ണി ചെയ്യുന്നതെന്താണെന്നറിയാമോ?

Thursday 06 December 2018 4:03 PM IST

chee-

ഡിസംബർ തുടങ്ങിക്കഴിഞ്ഞു. ഒപ്പം മഞ്ഞും തണുപ്പും. തണുപ്പിനെ പ്രതിരോധിക്കാൻ ഓരോ ജീവജാലങ്ങളും സ്വീകരിക്കുന്നത് വ്യത്യസ്തമായ മാർഗങ്ങളാകും. എന്നാൽ, കടുത്ത മഞ്ഞുവീഴ്ചയേയും തണുപ്പിനെയും പ്രതിരോധിക്കാനായി ഒരു ചീങ്കണ്ണി ചെയ്യുന്നതെന്താണെന്നറിയാമോ? അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഷ്വാലോട്ട് റിവർ സ്വാമ്പ് പാർക്ക് പുറത്തുവിട്ട വീഡിയോയിലാണ് ചീങ്കണ്ണിയുടെ പെടാപ്പാടുള്ളത്.

തണുത്തുറഞ്ഞ്, ഉപരിതലം മഞ്ഞു പാളികളാൽ മൂടിയ ഷാലോട്ട് റിവർ സ്വാമ്പ് പാർക്കിലെ തടാകത്തിന്റെ ദൃശ്യമാണ് അത്. തടാകത്തിലെ മഞ്ഞു പാളിക്കു മുകളിലൂടെ പുറത്തേയ്ക്ക് തലനീട്ടി നിശ്ചലനായി വെള്ളത്തിൽ കിടക്കുന്ന ചീങ്കണ്ണിയെ വീഡിയോയിൽ കാണാം. തണുത്തുറഞ്ഞ് നിശ്ചലമായ പശ്ചാത്തലത്തിൽ ഒരു ഛായാചിത്രം കണക്കെ കാണപ്പെടുന്ന ചീങ്കണ്ണി കടുത്ത തണുപ്പിനെ പ്രതിരോധിക്കാനും ജീവൻ നിലനിറുത്താനുമുള്ള അതിന്റെ സഹജവാസന പ്രകടമാക്കുകയാണ് ചെയ്യുന്നത്.

സാധാരണ ഗതിയിൽ ഈ അമേരിക്കൻ ചീങ്കണ്ണികൾക്ക് -40 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള തണുപ്പിനെ അതിജീവിക്കാനാകും. തണുപ്പുകാലങ്ങളിൽ ഇവ ഒരുതരം ശീതകാല നിദ്രൃയിലായിരിക്കും. അപ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ പതുക്കെയാകുകയും ശ്വാസം പോലും മന്ദഗതിയിലാവുകയും ചെയ്യും. ഇടയ്ക്ക് ജലോപരിതലത്തിൽ മൂക്ക് അടക്കമുള്ള തലയുടെ ഭാഗം അല്പം ഉയർത്തി ശ്വസിക്കുകയാണ് അവ ചെയ്യുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE