SignIn
Kerala Kaumudi Online
Monday, 20 May 2024 6.59 PM IST

തഗ് ലൈഫിൽ തീപ്പൊരി ലുക്കിൽ ചിമ്പു

ss

മണിരത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫിൽ ചിമ്പുവിന്റെ ക്യാരക്ടർ ടീസറും പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറൽ . ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചു പായുന്ന ചിമ്പുവിനെ ടീസറിൽ കാണാം. കൈയിൽ തോക്കുമായി തീപ്പൊരിലുക്കിലാണ് ചിമ്പുവിന്റെ തഗ് ലൈഫ് എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിൽ ആക്ഷൻ കൂടുതൽ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്. മുപ്പത്തിയേഴു വർഷത്തെ ഇടവേളയ്ക്കു ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി , ജോജു ജോർജ് തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും വീണ്ടും ഒരുമിക്കുന്നുണ്ട്. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ക്യാമറ . വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് സഹോദരന്മാരാണ് ആക്ഷൻ കൊറിയോഗ്രഫി. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ് യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് . പി.ആർ.ഒ പ്രതീഷ് ശേഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.