SignIn
Kerala Kaumudi Online
Saturday, 27 July 2024 9.14 AM IST

പകുതിയിലധികം മാരക രോഗങ്ങള്‍ക്കും കാരണം ഒന്ന് തന്നെ, ഐസിഎംആര്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

health

ന്യൂഡല്‍ഹി: ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങള്‍ക്കുമുള്ള കാരണം കണ്ടെത്തി ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് പുറത്ത്. അനാരോഗ്യകരമായ ഭക്ഷണ ശൈലിയാണ് 56.4 ശതമാനം രോഗങ്ങള്‍ക്കും കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോഷകങ്ങളുടെ കുറവ് നിറവേറ്റുന്നതിനും പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുമായി 17 ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ആരോഗ്യ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ , ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും ഹൃദ്രോഗം , രക്താതിമര്‍ദ്ദം എന്നിവ വരാനുള്ള സാദ്ധ്യത കുറയ്ക്കുമെന്നും ടൈപ്പ് 2 പ്രമേഹത്തെ 80 ശതമാനം വരെ തടയുമെന്നും പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ അകാലമരണങ്ങള്‍ തടയാന്‍ കഴിയുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ അകാലമരണങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം, കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൈക്രോ ന്യൂട്രിയന്റ് അപര്യാപ്തത, അമിതഭാരം എന്നിവയുടെ പ്രശ്‌നങ്ങള്‍, വിവിധതരം ഭക്ഷണങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം എന്നിവ കാരണം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്താനും എണ്ണയും കൊഴുപ്പും കുറച്ച് ഉപയോഗിക്കാനും ശരിയായ വ്യായാമം ചെയ്യാനും പഞ്ചസാരയും അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളും കുറയ്ക്കാനും എന്‍.ഐ.എന്‍ അഭ്യര്‍ത്ഥിച്ചു. പൊണ്ണത്തടി തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും ഭക്ഷണ ലേബലുകള്‍ വായിച്ച് ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ നേടാനും നിര്‍ദേശിച്ചു.

ഐസിഎംആര്‍-എന്‍ഐഎന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഹേമലത ആര്‍ നേതൃത്വം നല്‍കുന്ന വിദഗ്ധരുടെ മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റിയാണ് ഇന്ത്യക്കാര്‍ക്കുള്ള ഭക്ഷണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (ഡിജിഐകള്‍) തയ്യാറാക്കിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HEALTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.