SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

ചെങ്ക റെഡ്ഡിയായി തെലുങ്കിലേക്ക് ജോജു

Increase Font Size Decrease Font Size Print Page

ss

തെലുങ്ക് അരങ്ങേറ്റത്തിന് ജോജു ജോർജ്. നവാഗതനായ എൻ. ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്റെ പേര്.ബ്രൗൺ ഷർട്ട് ധരിച്ച് ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജോജു.

ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കിനൊപ്പമാണ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.പഞ്ച വൈഷ്ണവ് തേജ് ആണ് നായകൻ. ശ്രീലീലയാണ് നായിക. തെലുങ്കിലെ പ്രമുഖ ബാനറുകളായ സിതാര എന്റടെയ്ൻമെന്റും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മാണം. പഞ്ച വൈഷ്ണവ് തേജിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണ്. അതേസമയം ഇരട്ട ആണ് അവസാനം റിലീസ് ചെയ്ത ജോജു ജോർജ് ചിത്രം. ജോജു ഇരട്ട വേഷത്തിൽ എത്തിയ ചിത്രം നവാഗതനായ രോഹിത് എം.ജി കൃഷ്ണനാണ് സംവിധാനം ചെയ്തത്. ഒ.ടി.ടിയിൽ സ്ട്രീം ചെയ്ത ചിത്രം അവിടെയും മികച്ച സ്വീകാര്യത നേടുന്നു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY