SignIn
Kerala Kaumudi Online
Saturday, 26 September 2026 12.21 AM IST

വിവാഹമോതിരമില്ലാതെ അഭിഷേക്; വീട് മാറി ഐശ്വര്യ

ss

ഐശ്വര്യറായ് യുടെയും അഭിഷേക് ബച്ചന്റെയും വേർപിരിയലാണ് ബി ടൗണിലെ ചൂട് വാർത്ത. ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി നിരത്തുന്നത്. ചിത്രങ്ങളിൽ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. അഭിഷേക് വിവാഹമോതിരം ഉൗരിവച്ച് വന്നതോടെ ഇരുവരും വേർപിരിഞ്ഞെന്ന് ആരാധകർ ഉറപ്പിക്കുന്നു. അഭിഷേകിന്റെ സഹോദരി ശ്വേത ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാൽ വിവാഹമോചനം നേടിയിട്ടില്ല. സമാന രീതിയിലാണ് അഭിഷേകും ഐശ്വര്യയും എന്നും സോഷ്യൽ മീഡിയ കണ്ടെത്തുന്നു. കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ബച്ചൻ കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാൻ ആഗ്രഹിച്ചുവത്രേ. എന്നാൽ വീട് ശ്വേതയ്ക്ക് നൽകാനാണ് ബച്ചന്റെ തീരുമാനം. ബച്ചൻ കുടുംബത്തിൽ നിന്നു ഐശ്വര്യ അകന്നുവെന്നും ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ പാരീസ് ഫാഷൻ വീക്കിൽ ശ്വേതയും ജയയും ഐശ്വര്യയെയും ആരാധ്യയെയും അവഗണിച്ചെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY