SignIn
Kerala Kaumudi Online
Thursday, 24 September 2026 11.40 AM IST

'ഇന്റിമേറ്റ് രംഗത്തിന്റെ വീഡിയോ  ചോർന്നത് എന്നെ ഭയപ്പെടുത്തി, നാലുദിവസം വീടിന് പുറത്തിറങ്ങിയില്ല': വെളിപ്പെടുത്തലുമായി രാധിക  ആപ്‌തെ

radhika-apte
രാധിക ആപ്തെ

നിരവധി ചിത്രങ്ങളിൽ ബോൾഡും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. താരത്തിന്റെ നഗ്നത, ഇന്റിമേറ്റ് രംഗങ്ങൾ ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ അടുത്തിടെ തന്റെ ഒരു സിനിമയിലെ ഇന്റിമേറ്റ് രംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചോർന്നതിന് പിന്നാലെ അനുഭവിച്ച മാനസിക പ്രയാസം തുറന്നുപറയുകയാണ് രാധിക ആപ്‌തെ. നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ ആന്തോളജി പരമ്പരയായ 'ലെസ്റ്ര് സ്റ്റോറീസ് ത്രീ'യുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അഭിനേതാക്കൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. തന്റെ ഇന്റിമേറ്റ് രംഗം പുറത്തുവന്നതിന് പിന്നാലെ നാലുദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്ന് താരം പറയുന്നു. സുരക്ഷിതത്വമില്ലെന്ന തോന്നൽ തന്നെ വേട്ടയാടിയെന്നും വീട്ടിലെ വാച്ച്മാൻ ഈ രംഗം കണ്ടത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

'ഞാൻ എന്റെ ഡ്രൈവറെ വിളിച്ചു. വീഡിയോ ചോർന്ന വിവരം പറഞ്ഞു. വീഡിയോ കണ്ടിട്ടില്ലെങ്കിൽ അയച്ചുതരാമെന്ന് പറഞ്ഞു. ഇതെല്ലാം അറി‌ഞ്ഞിട്ടും എന്നെ സംരക്ഷിക്കാൻ നിങ്ങൾ ഓക്കെയാണെങ്കിൽ മാത്രം കൂടെ നിന്നാൽ മതിയെന്നും അല്ലെങ്കിൽ ശമ്പളവും വാങ്ങി പോകാമെന്നും ഞാൻ പറഞ്ഞു.'- രാധിക പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കുന്നത് കാരണം ശരിക്കും ഭയന്നുപോയെന്നും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായതോടെ ടീമിലെ മറ്റ് അംഗങ്ങളുടെ സഹായം തേടിയെന്നും രാധിക തുറന്നുപറഞ്ഞു. ഭയം കാരണം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരു സിനിമ നിരസിച്ചതായും അവർ‌ വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ആ തീരുമാനം എടുത്തതെന്നും അതേ പ്രോജക്ടിൽ അഭിനയിക്കരുതെന്ന് ചലച്ചിത്ര നിർമാതാവ് അനുരാഗ് കശ്യപ് തന്നെ ഉപദേശിച്ചതായും താരം പറഞ്ഞു.

English Summary

Radhika Apte has opened up about the mental distress she experienced after an intimate scene from one of her films was leaked on social media. The Bollywood actress made the revelation during an interview promoting Netflix’s anthology series Lust Stories 3.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RADHIKA APTE, BOLLYWOOD ACTRESS, RADHIKA APTE INTIMATE SCENE, INTIMATE SCENE LEAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY