SignIn
Kerala Kaumudi Online
Tuesday, 20 October 2026 10.34 PM IST

പൃഥ്വിരാജ് മുംബെയിൽ ദുൽഖർ ഹൈദരാബാദിൽ

ss

ബോളിവുഡ് ചിത്രത്തിന്റെ മുംബെയ് ഫിലിം സിറ്റിയിലെ ലൊക്കേഷനിൽ പൃഥ്വിരാജ്. തെലുങ്ക് ചിത്രം ലക്കി ഭാസ്കറുടെ ഹൈദരാബാദിലെ ലൊക്കേഷനിൽ ദുൽഖർ സൽമാൻ.കെയോസ് ഇറാനി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.കജോൾ ആണ് നായിക.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ജനുവരിയിൽ പൃഥ്വിരാജിന് എമ്പുരാന്റെ തുടർ ചിത്രീകരണം ആരംഭിക്കേണ്ടതുണ്ട്. ഇൗ സാഹചര്യത്തിലാണ് ചിത്രീകരണം നേരത്തേ ആരംഭിച്ചത്. അഞ്ചുദിവസത്തെ ചിത്രീകരണത്തിൽ പൃഥ്വിരാജ് ഇപ്പോൾ പങ്കെടക്കും.സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാനാണ് മറ്റൊരു പ്രധാനതാരം. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് നിർമ്മാണം.അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന

ബഡേ മിയാൻ ചോട്ടേ മിയാൻ റിലീസിന് ഒരുങ്ങുകയാണ്. അലി അബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിയുടെ നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ്. പാൻ ഇന്ത്യ ചിത്രം സീതാരാമത്തിന്റെ വൻ വിജയത്തിനുശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. ധനുഷ് ചിത്രം വാത്തി ഒരുക്കിയ വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം ചെയ്യുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രംസൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റിന്റെന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിലാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY