SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.59 PM IST

'ഷോർട്സ് ധരിച്ചാൽ സെക്സി ലെഗ്സ് ' കനിഹ

Increase Font Size Decrease Font Size Print Page
k

സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും ബോഡി ഷെയ്‌മിംഗിനെക്കുറിച്ചും തുറന്നു സംസാരിച്ച് നടി കനിഹ.

മോശം കമന്റുകൾ ആത്മവിശ്വാസം തകർക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹോർമോണും പ്രെഗനൻസിയുമൊക്കെയായി ആർത്തവത്തിന് മുൻപ് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു . എന്റെ ശരീരത്തിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബീച്ചിൽ പോയപ്പോൾ ഷോർട്സ് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്നായിരുന്നു കമന്റ്.നിങ്ങളെ ഹോംലി ആയാണ് കണ്ടതെന്ന് പറയുന്നു. ആദ്യം തന്നെ പറയട്ടെ, എന്നെ ഹോംലി ആയി കാണാൻ ഞാൻ പറഞ്ഞിട്ടില്ല. ഷോർട്സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ല. ബീച്ചിൽ പോകുന്നതുകൊണ്ടാണ് ഷോർട്സ് ധരിച്ചത്. അതാണ് പോസ്റ്റ് ചെയ്തത്. അത് എന്റെ ഇഷ്ടമാണ്. സഭ്യതയുടെ അതിര് ഞാൻ ഒരിക്കലും മറികടക്കില്ല. ക്ഷേത്രത്തിൽ പോകുമ്പോൾ എന്ത് ധരിക്കണമെന്ന് എനിക്കറിയാം. തുടക്കത്തിൽ വല്ലാതെ വേദനിച്ചിരുന്നു.

നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കുള്ളതാെക്കെ തന്നെയല്ലേ എനിക്കുമുള്ളത്. പക്ഷേ ഇപ്പോൾ അതെല്ലാം മറക്കാൻ പഠിച്ചു. ഷോർട്സ് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്താൽ സെക്സി ലെഗ്സ് എന്നായിരിക്കും കമന്റ്. അതൊക്കെ നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ല.കനിഹ പറയുന്നു.

TAGS: KANIHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY