SignIn
Kerala Kaumudi Online
Saturday, 27 July 2024 5.54 AM IST

മഹീന്ദ്ര ബൊലേറോ നിയോ+ വിപണിയിൽ പ്രാരംഭ വില 11.39 ലക്ഷം രൂപ

neo-

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്‌. യു. വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് രണ്ട് വേരിയന്റുകളിൽ ബൊലേറോ നിയോ+ പുറത്തിറക്കി. ഡ്രൈവർ ഉൾപ്പെടെ 9 യാത്രക്കാരെ സുഖകരമായി ഉൾക്കൊള്ളുന്ന പുതിയ മോഡൽ പി4, പി10 വകഭേദങ്ങളിലാണ് വിപണിയിലെത്തുക. എൻട്രി ലെവൽ മോഡലാണ് പി4, പ്രീമിയം വേരിയന്റാണ് പി10. ബൊലേറോയുടെ മികവിനൊപ്പം നിയോയുടെ സ്‌റ്റൈലിഷ് ബോൾഡ് ഡിസൈനും പ്രീമിയം ഇന്റീരിയറുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ബൊലേറോ നിയോ+ എത്തുന്നത്. 11.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില.

വലിയ കുടുംബങ്ങൾ, ഇൻസ്റ്റിറ്റിയൂഷണൽ ഉപഭോക്താക്കൾ, ടൂർട്രാവൽ ഓപ്പറേറ്റർമാർ, കമ്പനികൾക്ക് വേണ്ടി വാഹനങ്ങൾ പാട്ടത്തിനെടുക്കുന്ന കരാറുകാർ എന്നിവർക്കുള്ള അനുയോജ്യമായ ഓപ്ഷനായിരിക്കും ഈ മോഡൽ. റിയർവീൽഡ്രൈവ് കോൺഫിഗറേഷനിൽ 6 സ്പീഡ് ഗിയർബോക്‌സിനൊപ്പം പ്രശസ്തമായ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ബൊലേറോ നിയോ+ൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം ഇറ്റാലിയൻ ഇന്റീരിയറുകളാണ് മറ്റൊരു സവിശേഷത. ബ്ലൂടൂത്ത്, യുഎസ്ബി ആൻഡ് ഓക്‌സ് കണ്ര്രകിവിറ്റിയുള്ള 22.8 സെന്റീമീറ്റർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ പ്രീമിയം ഫാബ്രിക്കും വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് മൈക്രോഹൈബ്രിഡ് സാങ്കേതികവിദ്യയും ബൊലേറോ നിയോ+ലുണ്ട്. ബൊലേറോ നിയോ+ പി4 വേരിയന്റിന് 11.39 ലക്ഷം രൂപയും, ബൊലേറോ നിയോ+ പി10 വേരിയന്റിന് 12.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

തുടർച്ചയായി പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം നൽകി, ബൊലേറോ ബ്രാൻഡ് വർഷങ്ങളായി ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ദൃഢതയുടെയും വിശ്വാസ്യതയുടെയും മുഖമുദ്രയായി മാറിയിരിക്കുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടർ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.