SignIn
Kerala Kaumudi Online
Tuesday, 27 October 2026 1.33 AM IST

100% എത്തനോളിൽ ഓടുന്ന കാറുകൾക്കും അനുമതി

ethanol

വാഹനച്ചട്ടങ്ങളിൽ ഭേദഗതി

ന്യൂഡൽഹി: പെട്രോളിന് പകരം പൂർണമായും എത്തനോൾ ഉപയോഗിക്കാവുന്ന ഇ100 ഫ്ലെക്സ് ഫ്യൂവൽ കാറുകൾക്ക് അനുമതി നൽകുന്നതിനായി കേന്ദ്രസർക്കാർ വാഹനച്ചട്ടങ്ങളിൽ ഭേദഗതി വരുത്തി. എത്തനോൾ 85 ശതമാനം അടങ്ങിയ ഇ85 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളെയും ചട്ടങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം വിജ്ഞാപനമിറക്കി.

1989ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടങ്ങളിലാണ് മാറ്റം. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ, ഇന്ധനത്തിന്റെ സാങ്കേതിക നിർവചനങ്ങൾ, പരിശോധനാ വ്യവസ്ഥകൾ എന്നിവയും പരിഷ്കരിച്ചു.

ഇ20 കാറുകളിൽ ഇ85, ഇ100 പാടില്ല

പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തിയ ഇ20 ഇന്ധനത്തിനായി നിർമ്മിച്ച കാറുകളിൽ ഇ85, ഇ100 ഉപയോഗിക്കാനാവില്ല. ക്രൂഡോയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ധനമിശ്രണത്തിൽ എത്തനോളിന്റെ ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം. ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഫ്ലെക്സ് ഫ്യൂവൽ സാങ്കേതികവിദ്യ നിലവിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ETHANOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360