SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.09 PM IST

'ആ ഗോപിയെ വിട്ടതിന് ശേഷമാണ് നല്ലൊരു ജീവിതമുണ്ടായത്'; കമന്റിന് അഭയയുടെ മറുപടി, വൈറൽ

Increase Font Size Decrease Font Size Print Page
-abhaya-hiranmayi-

'ഖൽബിലെ കോഴിക്കോട്' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയായി മാറിയ ആളാണ് അഭയ ഹിരൺമയി. പിന്നീട് സ്റ്റേജ് ഷോകളിലൂടെയും അഭയ സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ടവളായി. വർഷങ്ങൾക്ക് മുമ്പാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് താരം അവസാനിപ്പിച്ചത്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ചോദ്യങ്ങൾ താരം നേരിട്ടിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല.

ഇപ്പോഴിതാ അമ്മയോടൊപ്പം പാട്ടുപാടുന്ന ഒരു വീഡിയോയ്ക്ക് താഴെ ഗോപി സുന്ദറുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ആ ഗോപിയെ വിട്ടതിന് ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതമുണ്ടായത്' എന്നാണ് ഷംസുദ്ദീൻ തിരൂർ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ഉയർന്ന ചോദ്യം. ഈ കമന്റിന് താഴെ അഭയ പ്രതികരിക്കുകയായിരുന്നു.

ഈ ചോദ്യത്തിന് അത് എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കും എന്നായിരുന്നു അഭയ തിരിച്ചു ചോദിച്ചത്. പിന്നാലെ നിങ്ങളെ ഇപ്പോൾ കൂടുതൽ ആക്ടീവായി കാണുന്നു കുടുതൽ സന്തോഷവതിയായി കാണുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അയാൾ മറ്റൊരു കമന്റിലൂടെ പറഞ്ഞു. എന്നാൽ പണ്ടും താൻ അങ്ങനെ തന്നെയായിരുന്നു. അന്ന് ഞാൻ വ്യക്തി ജീവിതം പരസ്യമാക്കാറില്ലായിരുന്നു എന്നും അഭയ മറ്റൊരു കമന്റിൽ കുറിച്ചു. അഭയയുടെ വീഡിയോയും മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

TAGS: ABHAYA HIRANMAYI, KERALA, CINEMA, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY