SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.06 PM IST

'പറയാതിരിക്കാൻ വയ്യ, ഉള്ള കാര്യം പറയാലോ'; കൽക്കി കണ്ടവർക്ക് പറയാനുള്ളത്

Increase Font Size Decrease Font Size Print Page

നാഗ് അശ്വിൻ സംവിധാനം ചെയ്‌ത കൽക്കി 2898 എ ഡി തീയേറ്ററുകളിലെത്തി. പ്രഭാസ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണിത്. കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ശോഭന, ദുൽഖർ സൽമാൻ, ദിഷ പഠാനി,​പശുപതി, വിജയ് ദേവരകൊണ്ട,​ അന്ന ബെൻ തുടങ്ങി വൻ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

kalki

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ മുമ്പ് വ്യക്തമാക്കിയിരുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

സിനിമ പ്രദർശനത്തിനെത്തിയതിന് പിന്നാലെ തീയേറ്ററുകളിൽ നിന്നുള്ള പ്രേക്ഷക പ്രതികരണം പുറത്തുവന്നിട്ടുണ്ട്. 'കിടിലൻ പടം. എല്ലാവരും തീയേറ്ററിൽ വന്ന് കാണേണ്ടതാണ്', ' ഇംഗ്ലീഷ് സിനിമയുടെ ലെവലിൽ ഇന്ത്യൻ സിനിമ എത്തിയെന്നതാണ്', 'പറയാതിരിക്കാൻ വയ്യ, ഉള്ള കാര്യം പറയാലോ. ചുമ്മാ ചപ്പ് ചവറ് വാരി വച്ചിരിക്കുകയാണ്', 'ഒടിടിയിൽ കണ്ടാൽ ഈ ഫീൽ കിട്ടില്ല', 'കൈയടി മുഴുവൻ പോകേണ്ടത് ഇതിന്റെ സംവിധായകനും പിന്നണിയിൽ പ്രവർത്തിച്ചവർക്കുമാണ്, 'ലെവൽ പടം. ഒരു രക്ഷയുമില്ല. സെക്കൻഡ് പാർട്ടിനുവേണ്ടി കട്ട വെയ്റ്റിംഗ്', 'സൂപ്പറായിട്ടാണ് പടം എടുത്തിരിക്കുന്നത്. പ്രഭാസാണ് കുറച്ചൊരു പോരായ്മയായിട്ടുള്ളത്. സ്‌ക്രിപ്റ്റ് കൊള്ളാം, വി എഫ് എക്സ് കൊള്ളാം. പ്രഭാസിന് പകരം വേറെ വല്ലവരെയും ആക്കാമായിരുന്നു. എന്റെ അഭിപ്രായമാണ്.'-തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സിനിമയ്ക്ക് വരുന്നത്.

TAGS: KALKI2898ADTHEATRERESPONSE, PRBHAS, DEEPIKAPADUKONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY