SignIn
Kerala Kaumudi Online
Tuesday, 20 October 2026 10.39 PM IST

'ജീവനെടുക്കാൻ സാദ്ധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, വരികൾ പൂർത്തിയാക്കാതെ നടി ഭാമ

READ ENGLISH VERSION
bhama

ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം കഴിക്കരുതെന്ന് നടി ഭാമ. ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് ഭാമയുടെ പ്രതികരണം. വേണോ സ്ത്രീകൾക്ക് വിവാഹം എന്നും ഭാമ ചോദിക്കുന്നു. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ എന്ന് തുടങ്ങുന്ന വരികൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

‘'വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’'- ഭാമയുടെ വാക്കുകൾ.

bhama-instagram

വിവാഹമോചനത്തിനുള്ള സൂചനയാണ് നടി നൽകുന്നതെന്നാണ് വിവരം. 2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. അരുൺ ആയിരുന്നു വരൻ. സാമൂഹിക മാദ്ധ്യമങ്ങളിൽ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേരും ചിത്രങ്ങളും ഒഴിവാക്കിയതായിരുന്നു അതിന് പ്രധാനകാരണം. കുറച്ചുനാൾക്കുമുൻപ് മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ പറഞ്ഞത്. നിവേദ്യം എന്ന ലോ​ഹിതദാസ് ചിത്രത്തിലൂടെ ഭാമ സിനിമയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAMA ACTRESS, BHAMA INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY