SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.10 PM IST

കൊടുങ്കാറ്റും പേമാരിയും; കെ.എസ്.ഇ.ബിക്ക് 51.4കോടി നാശനഷ്ടം

Increase Font Size Decrease Font Size Print Page
kseb

തിരുവനന്തപുരം: കേരളത്തിലുടനീളം കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ.എസ്.ഇ.ബി. ക്ക് 51.4 കോടി രൂപയുടെ നഷ്ടം. സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ടു. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായി. കണ്ണൂർ,ശ്രീകണ്ഠപുരം,കാസർഗോഡ്,പാലക്കാട്, ഷൊർണൂർ,കൊട്ടാരക്കര,കോഴിക്കോട്,വടകര ഇലക്ട്രിക്കൽ സർക്കിളുകളെയും പത്തനംതിട്ട അടൂർ ഡിവിഷനെയുമാണ് നാശനഷ്ടം തീവ്രമായി ബാധിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം 1694 ഹൈ ടെൻഷൻ പോസ്റ്റുകളും 10,836 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. മരങ്ങൾ വീണതിനെത്തുടർന്ന് ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണതായി കെ.എസ്.ഇ.ബി.അറിയിച്ചു.

TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY