SignIn
Kerala Kaumudi Online
Thursday, 22 October 2026 11.51 AM IST

സുരേഷ് കുമാർ കിംഗ് ജോംഗ് ഉൻ, സിനിമ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യൂട്യൂബിൽ ഇടുമെന്ന് സാന്ദ്ര

READ ENGLISH VERSION
sandra-thomas

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. ഏകാധിപത്യ സ്വഭാവമാണ് ചില ആളുകൾക്ക് . നിർമാതാവ് ജി.സുരേഷ് കുമാർ കിം ജോങ് ഉന്നിനെ പോലെയാണെന്നും സാന്ദ്ര പറഞ്ഞു.

''ഞാൻ മനസിലാക്കിയിടത്തോളം സുരേഷേട്ടനാണ്. സുരേഷേട്ടനാണ് അവിടത്തെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്. ഇത്രയും അഡ്വാൻസ്‌ഡ് ആയ് കാലഘട്ടിത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് പോലുമില്ല. രണ്ട് പാനലുകളുടെ ഗ്രൂപ്പാണുള്ളത്. നിർമ്മാതാവിന് ഗുണം ചെയ്യുന്ന രീതിയിൽ ഒരു ഡിസ്‌കഷൻ അതിൽ നടക്കാറേയില്ല. അസോസിയേഷന്റെ ബിൽഡിംഗുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് പറഞ്ഞ ആളെ പുറത്താക്കി. വിനയൻ സാറിനെ സപ്പോർട്ട് ചെയ‌്തതിന്റെ പേരിൽ കുറച്ചുപേർ പുറത്തായിട്ടുണ്ട്. എതിരായി പറയുന്നവരെ നോട്ട് ചെയ‌്ത് വയ‌്ക്കുകയും പുറത്താക്കുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളായി നടന്നുവരികയാണ്.

ഈ അസോസിയേഷന്റെ ഭാഗമാണ് ഞാൻ. 14 സിനിമകൾ നിർമ്മിക്കുകയും ഡിസ്‌ട്രിബ്യൂട്ട് ചെയ്യുകയും ചെയ്ത ആളെന്ന നിലയിൽ ഈ സംഘടനയിൽ തന്നെ നിലനിൽക്കും. ബദൽ സംഘടനകളെ കുറിച്ച് ആലോചിക്കുകയേ ചെയ്യുന്നില്ല. അടുത്തൊരു സിനിമ ചെയ്യാൻ പറ്റുമോ എന്നറിയില്ല. പൊതുസമൂഹം എന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്. സിനിമ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യൂട്യൂബിൽ ഇടും. എനിക്ക് ഈ ജോലി മാത്രമേ അറിയൂ''. -സാന്ദ്ര തോമസിന്റെ വാക്കുകൾ.

അതേസമയം തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDRA THOMAS, SURESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY