SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.55 PM IST

എൻഡോസൾഫാനേക്കാൾ ഭീകരൻ, ഒരു സ്ഥാനം കിട്ടിയെന്ന് വച്ച് തലയിൽ കൊമ്പുണ്ടോ? പ്രേംകുമാറിനെതിരെ പേരടിയും ധർമ്മജനും

Increase Font Size Decrease Font Size Print Page
dharmajan-premkumar-perad

മലയാളത്തിലെ ചില സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയ‌ർമാൻ പ്രേംകുമാറിന്റെ പ്രസ്താവനയ്‌ക്ക് വിമർശനവുമായി ഹരീഷ് പേരടി. പ്രേംകുമാർ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനേക്കാൾ ഭീകരമെന്നാണ് പേരടിയുടെ വിമർശനം. സീരിയൽ കഥയോട് ഉപമിച്ചുകൊണ്ടാണ് പ്രേംകുമാറിനെതിരായ ഹരീഷിന്റെ വിമർശന ശരം.

ഹരീഷ് പേരടിയുടെ വാക്കുകൾ-

''Mr.പ്രേംകുമാർ...നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം. ആ മാരകമായ ജീവിതത്തിൽ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകൾ തിരഞ്ഞെടുക്കുന്നത്. നാളെ സംഭവിക്കാൻ സാദ്ധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കാം. അസൻമാർഗീക പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സർക്കാർ അക്കാദമിയിലെ ചെയർമാന്റെ കീഴിൽ എല്ലാം സഹിച്ച്,പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയർമാനാണ് കഥയിലെ നായകൻ. സ്വന്തം കുടുംബത്തിൽ നിന്നും അയാൾ മെമ്പർ ആയ സീരിയൽ സംഘടനയിൽ നിന്നുവരെ അയാൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്.എന്നിട്ടും അയാൾ അവിടെ തുടർന്ന് വിജയം വരിക്കുകയും ആ സർക്കാർ അക്കാദമിയുടെ ചെയർമാൻ ആകുകയും അയാൾ തന്നെ അംഗമായ ആ സീരിയൽ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവൻ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്സ്. ഇങ്ങിനെ ഒരു സീരിയൽ വന്നാൽ ആ കഥയിലെ നായകൻ താങ്കൾ പറഞ്ഞതുപോലെ എൻഡോസൾഫാനേക്കാൾ ഭീകരമാണ്. പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങൾക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എൻഡോസൾഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സിൽ നിറഞ്ഞാടും. ഈ സീരിയലിന് അനുയോജ്യമായ പേര് "എനിക്കുശേഷം പ്രളയം"...''

നടൻ ധർമ്മജൻ ബോൾഗാട്ടിയും വിഷയത്തിൽ പ്രേംകുമാറിനെതിരെ പ്രതികരിച്ചിട്ടുണ്ട്. മൂന്ന് മെഗാ സീരിയലുകൾ എഴുതിയ തനിക്ക് അതിൽ അഭിമാനമുണ്ടെന്നും, സീരിയൽ രംഗത്ത് നിന്ന് സിനിമയിൽ വന്ന പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം കിട്ടിയെന്ന് വച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോയെന്നാണ് ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ...

Posted by Dharmajan Bolgatty on Tuesday 26 November 2024

TAGS: PREMKUMAR, ENDOSULFAN, HAREESH PERADI, DHARMAJAN BOLGATTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY