SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

തസ്ലിമ ഒരു നടനുമായുള്ള വാട്സാപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിൽ; ഹെെബ്രിഡ്  കഞ്ചാവ് കേസിൽ പ്രതികൾക്കായി പ്രത്യേക  ചോദ്യാവലി

Increase Font Size Decrease Font Size Print Page
-taslima-sultana-

ആലപ്പുഴ: ഹെെബ്രിഡ് കഞ്ചാവ് കടത്ത് കേസിലെ പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ എക്സെെസ്. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കാൻ എക്സെെസ് ആലപ്പുഴ ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ പ്രതികൾക്കായി പ്രത്യേക ചോദ്യാവലി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താനയുമായി ബന്ധമുണ്ടെന്ന് നടൻ ഷെെൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇരുവരും തമ്മിൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് എക്സെെസ് പരിശോധിക്കും. മൂന്ന് സംഘങ്ങളായിരിക്കും മൂന്നു പ്രതികളെയും ചോദ്യം ചെയ്യുക. 25 ചോദ്യങ്ങൾ സിനിമ മേഖലയുമായി മാത്രം ബന്ധപ്പെടുള്ളതാണ്. കെ ഫിറോസ് (26), തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.

തസ്ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്ന് നടൻ ശ്രീനാഥ് ഭാസി ഹെെക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു. തസ്ലിമയുടെ ഫോണിൽ ഒരു നടനുമായുള്ള വാട്സാപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കേസിൽ ഇതിനോടകം 25 പേരുടെ മൊഴി രേഖപ്പെടുത്തി. മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.

TAGS: CASE, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY