SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.45 PM IST

കടലിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ജീവിയെ കണ്ടാൽ അടുത്തേക്ക് പോകരുത്,  മിനിറ്റുകൾക്കുള്ളിൽ മരണം ഉറപ്പ്

Increase Font Size Decrease Font Size Print Page
blue-ringed-octopus

ശരീരത്തിൽ നീല നിറത്തിലെ വളയങ്ങളോട് കൂടിയ ഈ നീരാളി കാഴ്ചയിൽ മനോഹരമാണ്. പക്ഷേ ആളെ കൊല്ലാൻ ശേഷിയുള്ള ഭീകരനാണിത്. ' ബ്ലൂ റിംഗ്‌ഡ് ഒക്ടോപസ് " എന്നാണ് ഇവയുടെ പേര്. ബ്ലൂ റിംഗ്‌ഡ് ഒക്ടോപസിന്റെ വിഷം മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുകയും ഉള്ളിലെത്തി മിനിറ്റുകൾക്കുള്ളിൽ മരണത്തിനോ ശരീരം തളരാനോ കാരണവുമാകുന്നു.


പേര് പോലെ തന്നെ ശരീരത്തിലെ തിളങ്ങുന്ന നീല വളയങ്ങളാണ് പസഫിക്,​ ഇന്ത്യൻ സമുദ്രങ്ങളിൽ കാണപ്പെടുന്ന ഈ നീരാളികളുടെ പ്രത്യേകത. എന്നാൽ ജീവന് ഭീഷണിയെന്ന് കാണുമ്പോൾ അപായ സൂചന പോലെയാണ് ഈ വളയങ്ങൾ തെളിയുന്നത്. നീരാളികൾക്കിടെയിൽ ഏറ്റവും വീര്യമേറിയ വിഷമുള്ള സ്പീഷീസുകളിലൊന്നാണ് ബ്ലൂ റിംഗ്‌ഡ് ഒക്ടോപസ്.


26 മനുഷ്യരെ മിനിറ്റുകൾക്കുള്ളിൽ കൊല്ലാനുള്ള വിഷം ഇക്കൂട്ടർക്കുണ്ട്. ഇവയുടെ കുത്തേറ്റാൽ അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കും. വേദന തീരെ കുറവായതിനാൽ ഇവയുടെ കുത്തേൽക്കുന്നത് ചിലപ്പോൾ അറിയാതെ പോകാനും സാദ്ധ്യതയുണ്ട്. പലപ്പോഴും ശ്വാസ തടസം അടക്കം ലക്ഷണങ്ങൾ പ്രകടമാകുമ്പോഴാണ് അപകടം മനസിലാക്കാൻ കഴിയുക. ഇവയ്ക്ക് ആന്റിവെനം ലഭ്യമല്ല. ലോകത്ത് കുറഞ്ഞത് 11 മനുഷ്യരെങ്കിലും ബ്ലൂ റിംഗ്‌ഡ് ഒക്ടോപസിന്റെ കുത്തേറ്റ് മരിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


ചൈന പോലെ നീരാളിയെ ഉപയോഗിച്ചുള്ള വിഭവങ്ങൾ പ്രചാരത്തിലുള്ള നാടുകളിൽ ഇവയ്ക്കെതിരെ പ്രത്യേക ജാഗ്രത പുലർത്താറുണ്ട്. സാധാരണ നീരാളികൾക്കൊപ്പം മാർക്കറ്റുകളിൽ ബ്ലൂ റിംഗ്‌ഡ് ഒക്ടോപസുകളെ അബദ്ധത്തിൽ വിൽപ്പനയ്ക്ക് വച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ഉയർന്ന അളവിലുള്ള വിഷമുള്ളതിനാൽ ഇവയെ ചൂടാക്കിയത് കൊണ്ട് അതില്ലാതാകില്ല. 12 - 20 സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഇക്കൂട്ടർ പൊതുവെ ആരെയും ശല്യം ചെയ്യാൻ ഇഷ്ടപ്പെടാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരാണ്.

TAGS: OCTOPUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.