
ചോറിന് കൂട്ടാനൊന്നുമില്ലെങ്കിൽ മിക്കവരും ചെയ്യുന്നത് ചമ്മന്തി ഉണ്ടാക്കുകയോ മുട്ട പൊരിക്കുകയോ അല്ലെങ്കിൽ മുളകുകറി ഉണ്ടാക്കുകയോ ആയിരിക്കും. ഇതിൽ നിന്നെല്ലാം വ്യത്യാസമായി പപ്പടംകൊണ്ട് സിമ്പിളായൊരു വിഭവം തയ്യാറാക്കാം. ഒരു പാത്രം ചോറ് കഴിക്കാൻ ഈ കൂട്ട് മാത്രം മതിയാകും. കുട്ടികൾവരെ ചോദിച്ചുവാങ്ങും, അത്രയ്ക്ക് രുചികരമാണ് ഈ പപ്പടക്കൂട്ട്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങിയെടുക്കണം. പപ്പടം വറുത്തും മാറ്റിവയ്ക്കണം. അടുത്തതായി ഒരു പാൻ അടുപ്പിൽവച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കണം. അതിലേയ്ക്ക് വറ്റൽ മുളകും ഇഞ്ചി -വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് ചൂടാക്കണം. ഇതിൽ സവാള അരിഞ്ഞത് ചേർത്തിളക്കണം. സവാളയുടെ നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഈ കൂട്ടിലേയ്ക്ക് പപ്പടം പൊടിച്ചതും പുഴുങ്ങിയ മുട്ട ചെറുതായി മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം നന്നായി ഇളക്കാം. അവസാനം കറിവേപ്പില ചേർത്ത് മൂടിവയ്ക്കാം. നല്ല രുചിയേറിയ വിഭവം റെഡിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |