ന്യൂഡൽഹി: ഫോബ്സിന്റെ 2026ലെ ഇന്ത്യൻ അതിസമ്പന്നരുടെ പട്ടിക പുറത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഒന്നാംസ്ഥാനത്ത്. 112.7 ബില്യൺ (10.78 ലക്ഷം കോടി രൂപ)ആണ് അദാനി കുടുംബത്തിന്റെ ആസ്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനി ഒന്നാമതെത്തിയത്. 86.3 ബില്യൺ ആണ് അദാനി കുടുംബത്തിന്റെ ആസ്തി.
ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് പട്ടികയിൽ മൂന്നാമത്. 39.8 ബില്യനാണ് ആസ്തി. ആഴ്സലർ മിത്തൽ മേധാവി ലക്ഷ്മി മിത്തൽ നാലാമതും (34.7 ബില്യൻ) ടെലികോം കമ്പനി ഭാരതി എയർടെലിന്റെ മേധാവി സുനിൽ മിത്തലും കുടുംബവും (32.9 ബില്യൻ) അഞ്ചാമതുമാണ്.
പട്ടികയിൽ മലയാളി കുടുംബത്തിൽ മുന്നിൽ മൂത്തൂറ്റ് കുടുംബമാണ്. 9.2 ബില്യൺ ആസ്തിയോടെ 24-ാംസ്ഥാനത്താണ് മൂത്തൂറ്റ് കുടുംബം. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് വ്യക്തകളിൽ ഒന്നാംസ്ഥാനത്ത്. പട്ടികയിൽ 47-ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 5.75 ബില്യൺ ആണ്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് 5.4 ബില്യൺ ഡോളറുമായി പട്ടികയിൽ 52-ാം സ്ഥാനത്ത്. 71-ാം സ്ഥാനത്ത് 4.1 ബില്യണുമായി ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, 75-ാം സ്ഥാനത്ത് നാല് ബില്യണുമായി ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി, 79-ാംസ്ഥാനത്ത് 3.8 ബില്യണുമായി ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, 87-ാം സ്ഥാനത്ത് 3.55 ബില്യണുമായി കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടിഎസ് കല്യാണരാമൻ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.
Gautam Adani and his family have topped Forbes' 2026 list of India's wealthiest individuals with $112.7 billion, surpassing Mukesh Ambani. Savitri Jindal secured the third position. The Muthoot Finance family ranked 24th as the richest Malayali family, while M.A. Yusuff Ali was the top individual Malayali at 47th place with $5.75 billion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |