SignIn
Kerala Kaumudi Online
Tuesday, 09 June 2026 3.46 AM IST

'വിമാനത്തിൽ കയറാൻ പേടിയാണ്, ആ അസുഖം കാരണം പല കാര്യങ്ങളും ബുദ്ധിമുട്ടിലാകുന്നു'; വെളിപ്പെടുത്തലുമായി നടൻ

tiger-shroff-

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് ടൈഗർ ഷ്‌റോഫ്. താരങ്ങളായ അയേഷ ദത്തിന്റെയും ജാക്കി ഷ്‌റോഫിന്റെയും മകനായ ടൈഗർ ഷ്റോഫിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. ഈ അടുത്തായി ടൈഗർ ഷ്‌റോഫിന് പരാജയങ്ങൾ തുടർക്കഥയായിരുന്നെങ്കിലും താരത്തിന്റെ ഫിറ്റ്‌നസ് എല്ലായ്‌പോഴും ആരാധകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട്.

ഇപ്പോഴിതാ, ഫ്ലൈറ്റിൽ കയറുമ്പോൾ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും അതിന് കാരണമായ അസുഖത്തെപ്പറ്റിയും തുറന്നുപറയുകയാണ് താരം. തനിക്ക് 'എയ്‌റോഫോബിയ' ആണെന്നാണ് താരം പറയുന്നത്.

'എനിക്ക് എയ്‌റോഫോബിയ ഉള്ളതിനാൽ ഒരു തെറാപ്പിസ്റ്റിനെ കാണാൻ ഞാൻ പദ്ധതിയിടുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനൊരു ഫ്ലൈറ്റ് യാത്രയിലായിരുന്നു. അതിനിടയിൽ ആകാശച്ചുഴിയിൽപ്പെട്ടു. വിമാനം ആകെ കുലുങ്ങാൻ തുടങ്ങി. അതിനുശേഷവും നിരവധി തവണ വിമാനത്തിൽ യാത്രചെയ്യേണ്ട സന്ദർഭങ്ങളുണ്ടായി. പക്ഷേ, യാത്രയ്‌ക്ക് രണ്ട് ദിവസം മുൻപ് ഞാൻ പരിഭ്രാന്തനാകാൻ തുടങ്ങും. ഇപ്പോഴും എനിക്കതിൽനിന്നും മുക്തി നേടാൻ കഴിഞ്ഞിട്ടില്ല'- ടൈഗർ പറഞ്ഞു.

വിമാനയാത്രയിലെ സുരക്ഷയെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടുകൂടി തന്റെ മനസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ടൈഗർ പറയുന്നു. 'നിരവധി പൈലറ്റുമാരോട് ഞാനെന്റെ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ പോലെ തന്നെയാണ് ആകാശച്ചുഴിയെന്നാണ് അവർ എന്നോട് പറഞ്ഞത്. പക്ഷേ ഇതൊക്കെ എന്റെ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കാനാണ് കഴിയാത്തത്. എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ആഗ്രഹിക്കുന്നത്' -താരം പറയുന്നു.

തന്റെ ഈ പ്രശ്നം ജീവിതത്തിലെ മറ്റ് മേഖലകളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്ന് താരം വിശദീകരിക്കുന്നു. ഒരു ദിവസം എങ്ങനെ ഷെഡ്യൂൾ ചെയ്യണമെന്ന തീരുമാനത്തിൽ പോലും ഈ പ്രശ്‌നം തടസങ്ങൾ സൃഷ്‌ടിക്കാറുണ്ടെന്ന് താരം പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BOLLYWOOD, CINEMA, CELEBRITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY