
തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന പ്രമുഖ നേതാക്കളായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബരൈക് എന്നിവർക്ക് പാർട്ടി നിർണായക ചുമതല നൽകി. ജൂലായ് 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ഈ മൂന്ന് നേതാക്കളെയും ബി.ജെ.പി ഔദ്യോഗിക സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിദ്ധ്യത്തിലാണ് മൂന്ന് പേരും ഔദ്യോഗികമായി ബി.ജെ.പിയുടെ ഭാഗമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |