
ചെങ്കടലിൽ ഹൂതികൾ ആക്രമണവുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ സാഹചര്യം വഷളാകുന്നു. എന്നാൽ ചെങ്കടലിൽ ഹൂതി ആക്രമണം പുനരാരംഭിക്കുന്നതിന് മുൻപ് ഇറാനിൽ നിന്നും രഹസ്യവിമാനം യെമനിലെത്തിയതായി ഉള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഐആർജിസി കമാൻഡോകളും മിലിട്ടറി അഡ്വൈസർമാരും മിസൈലും സ്വർണവും ഡ്രോണുകളുമാണ് യെമനിലെത്തിച്ചത്. ജൂലൈ 13 നാണ് ടെഹ്രാനിൽ നിന്നും വിമാനം യെമനിലെത്തിയത്. ഇതിനു പിന്നാലെയാണ് ചെങ്കടലിൽ ഹൂതികൾ കപ്പലുകൾ ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |