SignIn
Kerala Kaumudi Online
Friday, 14 August 2026 5.19 AM IST

പുടിന് വൻ തിരിച്ചടി, യുക്രൈന്റെ പടപ്പുറപ്പാട്..

1

കരിങ്കടൽ തീരത്തുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അത്യാധുനിക മന്ദിരത്തിന് സുരക്ഷയൊരുക്കിയിരുന്ന റഷ്യയുടെ അത്യാധുനിക 'എസ് 400 ട്രയംഫ്' വ്യോമപ്രതിരോധ മിസൈൽ സംവിധാനം തകർത്ത് യുക്രൈൻ. ദക്ഷിണ റഷ്യയിലെ ഗെലെൻഡ്ഷിക് മേഖലയിലുള്ള പുടിന്റെ കൊട്ടാരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥാപിച്ചിരുന്ന സംവിധാനമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റം. ആക്രമണത്തിന് ഇരയായ മിസൈൽ ലോഞ്ചർ മൂന്ന് മണിക്കൂറോളം കത്തിയെരിഞ്ഞ് പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY