
ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന 24 കോച്ചുകളുള്ള പുതിയ ട്രെയിനുകളുടെ നിർമ്മാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഉടനാരംഭിക്കും. ചെന്നൈ ഐ.സി.എഫ് ജനറൽ മാനേജർ മനീഷ് അഗർവാളാണ് ഈ സന്തോഷ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരിയിൽ ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിൽ ഇന്ത്യയിലെ ആദ്യത്തെ 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വിജയകരമായി സർവീസ് ആരംഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |