
പ്രതിരോധ രംഗത്ത് വൻ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി യുദ്ധരംഗത്ത് പരീക്ഷിച്ച് വിജയിച്ച ജാവലിൻ ആന്റി ടാങ്ക് മിസൈൽ സംവിധാനം സ്വന്തമാക്കാൻ ഇന്ത്യ. ആന്റിടാങ്ക് മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. ഒരാൾക്ക് കൊണ്ടുനടക്കാവുന്നതും അത്യാധുനിക 'ഫയർ ആൻഡ് ഫോർഗെറ്റ്' സംവിധാനമുള്ളതുമായ മദ്ധ്യദൂര ആന്റിടാങ്ക് ആയുധ സംവിധാനമാണ് ജാവലിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |