
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഇടക്കാല തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ ശേഷിക്കേ, ട്രംപ് ഭരണകൂടത്തിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണിത്. റിപ്പബ്ലിക്കൻമാരുടെ പിന്തുണയോടെ ഇറാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ട്രംപിനോട് സഭ ആവശ്യപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഭയുടെ അവസാന വോട്ടെടുപ്പുകളിൽ ഒന്നായതിനാൽ, ഇതുവരെയുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കമാണിതെന്നാണ് ഡെമോക്രാറ്റുകൾ വാദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |