
ഒരു കാലത്ത് ശാസ്ത്ര കൽപ്പിത സിനിമകളിൽ മാത്രം കണ്ടിരുന്ന നക്ഷത്രയുദ്ധം എന്ന ആശയം ഇന്ന് യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. ഭൂമിയിലെ യുദ്ധങ്ങൾ കടലിലും ആകാശത്തും കരയിലും മാത്രമല്ല, ബഹിരാകാശത്തേക്കും വ്യാപിക്കാൻ ഉള്ള സാദ്ധ്യതയാണ് ഉയരുന്നത്. ആശയവിനിമയം, കാലാവസ്ഥാ നിരീക്ഷണം, നാവിഗേഷൻ, രഹസ്യാന്വേഷണം, സൈനിക നിരീക്ഷണം എന്നിവയ്‌ക്കെല്ലാം ഉപഗ്രഹങ്ങൾ നിർണായകമാണ്. അതിനാൽ ഒരു രാജ്യത്തിന്റെ ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതും മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹങ്ങളെ പ്രവർത്തന രഹിതമാക്കുന്നതും ഭാവിയിലെ യുദ്ധങ്ങളിൽ വലിയ പ്രാധാന്യം നേടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |