
രാജ്യത്ത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ആവശ്യം ശക്തമാകുമ്പോൾ പ്രതിപക്ഷപ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാൻ ഒരുങ്ങുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം ഇല്ലാതാക്കുക' എന്ന മുദ്രാവാക്യമുയർത്തി എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിന് ബി.ജെ.പി. തുടക്കമിട്ടു. നവംബർ അഞ്ചുവരെയാണ് ആദ്യഘട്ട പ്രചാരണം. പ്രതിപക്ഷം നടത്തുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന പ്രചാരണത്തിനാണ് പാർട്ടി തയ്യാറെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |