
ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തെ ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമവും കാര്യക്ഷമവും സാമ്പത്തികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ മാറ്റാനായി കേന്ദ്ര സർക്കാർ അഞ്ചംഗ ഉന്നതതല സമിതി രൂപീകരിച്ചു. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ആവശ്യമായ ബാങ്കിംഗ് പരിഷ്‌കരണം നിർദ്ദേശിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. നിലവിലുള്ള നിയമം, നിയന്ത്രണ സംവിധാനം, ബാങ്കുകളുടെ പ്രവർത്തനരീതി എന്നിവ പരിശോധിച്ച് ആറു മാസത്തിനകം ശുപാർശ സമർപ്പിക്കാനാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |