SignIn
Kerala Kaumudi Online
Monday, 16 December 2019 5.47 AM IST

ഓർമ്മകളിൽ ജയൻ വസന്തം,​ മരിക്കാത്ത ഓർമ്മകൾക്ക് 39 വർഷം

jayan

തേ​ങ്ങു​ന്ന ​ ​മ​ന​സു​മാ​യി​ ​അ​ന്ന് ​കൊ​ല്ല​ത്തേ​ക്കൊ​ഴു​കി​യെ​ത്തി​യ​ത് ​ജ​ന​ല​ക്ഷ​ങ്ങ​ളാ​യി​രു​ന്നു.​ 39​ ​വ​ർ​ഷം​ ​മു​മ്പു​ള്ള​ ​ന​വം​ബ​ർ​ 17.​ ​സി​നി​മ​ ​പ്രേ​മി​ക​ളു​ടെ​ ​ആ​വേ​ശ​വും​ ​ഹ​ര​വു​മാ​യി​ ​സ്ക്രീ​നു​ക​ളി​ൽ​ ​മി​ന്നി​ ​ജ്വ​ലി​ച്ചു​ ​നി​ന്ന​ ​ജ​യ​ൻ​ ​എ​ന്ന​ ​മ​ഹാ​ന​ട​ന്റെ​ ​ഭൗ​തി​ക​ദേ​ഹം​ ​കൊ​ല്ല​ത്തെ​ത്തി​യ​ത് ​ആ​ ​ദി​വ​സ​മാ​യി​രു​ന്നു.​ ​ത​ലേ​ന്ന് ​മ​ദ്രാ​സി​ലെ​ ​ഷോ​ളാ​വാ​ര​ത്ത് ​ഒ​രു​ ​സി​നി​മ​ ​ഷൂ​ട്ടിം​ഗി​നി​ടെ​ ​ന​ട​ന്ന​ ​അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​യാ​ത്ര​യാ​യ​ത്.​ ​


കൊ​ല്ലം​ ​തേ​വ​ള്ളി​യി​ൽ​ ​ജ​നി​ച്ച​ ​കൃ​ഷ്‌​ണ​ൻ​ ​നാ​യ​രാ​യി​രു​ന്നു​ ​പി​ന്നീ​ട് ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​പ​ക​രം​ ​വ​യ്‌​ക്കാ​നി​ല്ലാ​ത്ത​ ​സൂ​പ്പ​ർ​സ്റ്റാ​റാ​യ​ ​ജ​യ​നാ​യി​ ​മാ​റി​യ​ത്.​ ​ഒ​രു​ ​വെ​ള്ളി​ന​ക്ഷ​ത്രം​ ​പോ​ലെ​ ​ഉ​ദി​ച്ചു​യ​ർ​ന്ന് ​അ​കാ​ല​ത്തി​ൽ​ ​പൊ​ലി​ഞ്ഞു​പോ​യ​ ​വെ​റു​മൊ​രു​ ​ന​ട​ൻ​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല​ ​അ​ദ്ദേ​ഹം.​ ​അ​നു​ഗ്ര​ഹീ​ത​ ​ന​ട​ന്മാ​ർ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​എ​ക്കാ​ല​വും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്നി​ട്ടും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ച​ ​സ്നേ​ഹ​ത്തി​ന്റെ​യും​ ​ആ​ദ​ര​ത്തി​ന്റെ​യും​ ​ക​ണ​ക്കെ​ടു​ത്താ​ൽ​ ​ജ​യ​ൻ​ ​ജ​യ​ൻ​ ​മാ​ത്ര​മാ​ണെ​ന്ന് ​തി​​​രി​​​ച്ച​റി​​​യാം.


ജ​ന്മ​നാ​ടാ​യ​ ​കൊ​ല്ല​ത്ത് ​അ​ദ്ദേ​ഹ​ത്തി​ന് ​ആ​കെ​യു​ള്ള​ ​സ്‌​മാ​ര​കം​ ​തേ​വ​ള്ളി​യി​ലെ​ ​കു​ടും​ബ​വീ​ടി​ന് ​സ​മീ​പം​ ​നി​ർ​മ്മി​ച്ച​ ​ഒ​രു​ ​പൂ​ർ​ണ​കാ​യ​ ​പ്ര​തി​മ​ ​മാ​ത്ര​മാ​ണ്.​ ​ഇ​ന്ന് ​ആ​ ​കു​ടും​ബ​ ​വീ​ടും​ ​ഇ​ല്ല.​ ​ല​ക്ഷ​ക്ക​ണ​ക്കാ​യ​ ​ആ​രാ​ധ​ക​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ജ​യ​ന്റെ​ ​ ഓ​ർ​മ്മ​ക​ൾ​ ​ഇ​പ്പോ​ഴും​ ​ഒ​ളി​മ​ങ്ങാ​തെ​ ​നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​ത് ​ത​ന്നെ​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്‌​മാ​ര​കം.​ ​ജ​യ​നെ​ ​അ​ടു​ത്ത​റി​ഞ്ഞ​വ​ർ​ ​ആ​ ​സാ​ന്നി​ദ്ധ്യ​ത്തെ​ ​വി​ല​യി​രു​ത്തി​യ​ത് ​ഇ​ങ്ങ​നെ​യാ​ണ്.​ ​ആ​ത്മാ​ർ​ത്ഥ​ത,​ ​ക​ഠി​നാ​ദ്ധ്വാ​നം,​ ​കൃ​ത്യ​നി​ഷ്‌​ഠ,​ ​വ​ടി​വൊ​ത്ത​ ​ശ​രീ​ര​ഘ​ട​ന.​ ​എ​ല്ലാ​റ്റി​ലും​ ​ഉ​പ​രി​യാ​യി​ ​പൗ​രു​ഷം​ ​തു​ളു​മ്പു​ന്ന​ ​ഭാ​വ​ങ്ങ​ൾ.


ജ​ന്മം​ ​കൊ​ണ്ട് ​കൊ​ല്ല​ത്തു​കാ​ര​നെ​ങ്കി​ലും​ ​നാ​ടു​മാ​യി​ട്ട് ​ജ​യ​ന്റെ​ ​അ​ടു​പ്പം​ ​തീ​രെ​ ​കു​റ​വാ​യി​രു​ന്നു.​ ​കൊ​ല്ലം​ ​തേ​വ​ള്ളി​ ​കൊ​ട്ടാ​രം​ ​വീ​ട്ടി​ൽ​ ​മാ​ധ​വ​ൻ​പി​ള്ള​-​ ​ഭാ​ര​തി​യ​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​യി​ട്ടാ​യി​രു​ന്നു​ ​ജ​ന​നം.​ ​കൊ​ല്ലം​ ​ഗ​വ.​ ​ബോ​യ്സ് ​ഹൈ​സ്‌​കൂ​ളി​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​ക​ഴി​ഞ്ഞ​ ​ഉ​ട​നെ​ ​നാ​വി​ക​സേ​ന​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​പോ​യ​ ​കൃ​ഷ്‌​ണ​ൻ​നാ​യ​രെ​യാ​യി​രു​ന്നു​ ​നാ​ട്ടു​കാ​ർ​ക്കും​ ​സ​ഹ​പാ​ഠി​ക​ൾ​ക്കും​ ​പ​രി​ച​യം.​ ​ഒ​രു​ ​മ​നു​ഷ്യ​ന്റെ​ ​ര​ണ്ടാം​ ​ജ​ന്മ​മെ​ന്ന​ ​പോ​ലെ​ 35​-ാം​ ​വ​യ​സി​ൽ​ ​കൃ​ഷ്‌​ണ​ൻ​ ​നാ​യ​രു​ടെ​ ​സി​നി​മ​ ​അ​ര​ങ്ങേ​റ്റം​ ​സം​ഭ​വി​ച്ചു.​ ​നാ​വി​ക​സേ​ന​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​കൃ​ഷ്‌​ണ​ൻ​നാ​യ​ർ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​സ്റ്ര​ണ്ട് ​മാ​സ്റ്റ​റാ​യി​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​പ​തി​യെ​ ​പ​തി​യെ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ലേ​ക്കും.​ 1976​ ​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ജേ​സി​ ​'​ശാ​പ​മോ​ക്ഷം​"​ ​സി​നി​മ​യി​ൽ​ ​ശ്ര​ദ്ധേ​യ​ ​വേ​ഷം​ ​ന​ൽ​കി​യ​താ​ണ് ​വ​ഴി​ത്തി​രി​വാ​യ​ത്.


കൃ​ഷ്‌​ണ​‌​ൻ​ ​നാ​യ​ർ​ക്ക് ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ബ്രേ​ക്കാ​യി​ ​മാ​റി​യ​ത് ​ഹ​രി​ഹ​ര​ന്റെ​ ​'​പ​ഞ്ച​മി​"​ ​യി​ലെ​ ​ഫോ​റ​സ്റ്റ് ​റേ​ഞ്ച​റു​ടെ​ ​വേ​ഷ​മാ​ണ്.​ ​അ​തോ​ടെ​യാ​ണ് ​കൃ​ഷ്‌​ണ​ൻ​ ​നാ​യ​ർ​ ​ജ​യ​നാ​യി​ ​മാ​റി​യ​ത്.​ ​പി​ന്നീ​ട് ​ജ​യ​നെ​ ​നാ​യ​ക​നാ​ക്കി​ ​ഹ​രി​ഹ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​'​ശ​ര​പ​ഞ്ജ​രം​"​ ​വ​ൻ​ ​ഹി​റ്റാ​യ​തോ​ടെ​ ​ജ​യ​ൻ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ത​ന്റെ​ ​സ്ഥാ​നം​ ​ഉ​റ​പ്പി​ച്ചു.​ ​പ്രേം​ന​സീ​ർ​ ​നി​ത്യ​ഹ​രി​ത​ ​നാ​യ​ക​നാ​യി​ ​നി​ന്നി​രു​ന്ന​ ​കാ​ല​ത്താ​യി​രു​ന്നു​ ​ഇ​തെ​ന്നോ​ർ​ക്ക​ണം.​ ​പ്രേം​ന​സീ​ർ​ ​ത​ന്നെ​ ​പ​ല​ ​സി​നി​മ​ക​ളി​ലേ​ക്കും​ ​ജ​യ​നെ​ ​ശു​പാ​ർ​ശ​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​യ​ത് ​ജ​യ​ന്റെ​ ​എ​ളി​മ​യാ​ർ​ന്ന​ ​സ്വ​ഭാ​വ​ ​വി​ശേ​ഷം​ ​കൊ​ണ്ടാ​യി​രു​ന്നു.


സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​എ​ന്ന​ ​പ​ദ​പ്ര​യോ​ഗം​ ​ഇ​ല്ലാ​തി​രു​ന്ന​ ​അ​ക്കാ​ല​ത്ത് ​ജ​യ​ൻ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​രാ​ധ​ക​രു​ടെ​ ​സൂ​പ്പ​ർ​ ​സ്റ്രാ​റാ​യി​ ​മാ​റി.​ ​അ​ക്കാ​ല​ത്ത് ​മ​ല​യാ​ള​ത്തി​ലെ​ ​ഒ​ന്നാം​കി​ട​ ​സം​വി​ധാ​യ​ക​രാ​യി​രു​ന്ന​ ​ഐ.​വി​ ​ശ​ശി,​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി,​ ​പി.​ ​ച​ന്ദ്ര​കു​മാ​ർ,​ ​ബേ​ബി,​ ​ഹ​രി​ഹ​ര​ൻ,​ ​എ.​ബി​ ​രാ​ജ്,​ ​വി​ജ​യാ​ന​ന്ദ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​സി​നി​മ​ക​ളി​ലെ​ല്ലാം​ ​ജ​യ​നാ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​അ​ങ്ങാ​ടി,​ ​മീ​ൻ,​ ​ക​രി​മ്പ​ന,​ ​കാ​ന്ത​വ​ല​യം,​ ​ത​ട​വ​റ,​ ​പു​തി​യ​ ​വെ​ളി​ച്ചം,​ ​നാ​യാ​ട്ട്,​ ​ഇ​ടി​മു​ഴ​ക്കം,​ ​ഇ​രു​മ്പ​ഴി​ക​ൾ,​ ​ച​ന്ദ്ര​ഹാ​സം,​ ​ലൗ​ ​ഇ​ൻ​ ​സി​ങ്ക​പ്പൂ​ർ,​ ​ക​ഴു​ക​ൻ,​ ​ലി​സ,​ ​ശ​ക്തി,​ ​ആ​വേ​ശം​ ​തു​ട​ങ്ങി​യ​ ​ജ​യ​ൻ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​വ​ൻ​ഹി​റ്റു​ക​ളാ​യി​രു​ന്നു.​ ​ജ​യിം​സ് ​ബോ​ണ്ട് ​ചി​ത്ര​ങ്ങ​ളോ​ട് ​കി​ട​പി​ടി​ക്കു​ന്ന​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു​ ​ഇ​തി​ൽ​ ​പ​ല​തും.​ ​താ​ര​ത്തി​ന്റെ​ ​ഡേ​റ്റി​ന​നു​സ​രി​ച്ച് ​സി​നി​മ​ ​നി​ർ​മ്മി​ക്കു​ന്ന​ ​രീ​തി​ ​അ​ന്ന് ​ജ​യ​ന് ​മാ​ത്ര​മു​ള്ള​താ​യി​രു​ന്നു.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ഒ​രു​ ​നാ​യ​ക​ന​ട​ന്റെ​ ​റേ​റ്റിം​ഗ് ​അ​ന്ന് ​ജ​യ​നോ​ളം​ ​മ​റ്റൊ​രു​ ​ന​ട​നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​വാ​സ്‌​ത​വം.​ ​കേ​വ​ലം​ ​എ​ട്ടു​ ​വ​ർ​ഷ​ങ്ങ​ൾ​ ​മാ​ത്രം​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സി​നി​മാ​ ​ഡ​യ​ലോ​ഗു​ക​ൾ​ ​ഇ​ന്നും​ ​മ​ല​യാ​ളി​ക്ക് ​പ്രി​യ​പ്പെ​ട്ട​ത് ​ത​ന്നെ.
എ​ന്തു​ ​വെ​ല്ലു​വി​ളി​യെ​യും​ ​നേ​രി​ടാ​നു​ള്ള​ ​ച​ങ്കു​റ​പ്പാ​യി​രു​ന്നു​ ​'കോ​ളി​ള​ക്കം​"​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗി​നി​ടെ​ ​ജ​യ​നെ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ത്തി​യ​ത്.​ ​ ഹെ​ലി​കോ​പ്‌​ട​റി​ൽ​ ​തൂ​ങ്ങി​ ​വി​ല്ല​നു​മാ​യി​ ​ഏ​റ്റു​മു​ട്ടു​ന്ന​ ​രം​ഗം​ ​ഡ്യൂ​പ്പി​ല്ലാ​തെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ത​യ്യാ​റാ​യ​താ​ണ് ​ജീ​വ​ൻ​ ​ന​ഷ്‌​ട​മാ​കാ​ൻ​ ​ഇ​ട​യാ​ക്കിയ​ത്.​ ​അ​ക്കാ​ല​ത്ത് ​ഏ​താ​ണ്ട് 125​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​അ​തി​ൽ​ ​ഏ​റെ​യും​ ​ഹി​റ്റു​ക​ൾ.​
​ഒ​രു​കാ​ല​ത്ത് ​ജ​യ​ൻ​ ​സി​നി​മ​ക​ൾ​ ​കാ​ണാ​ൻ​ ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ​ഇ​ടി​ച്ചു​ ​ക​യ​റി​യ​ ​ആ​രാ​ധ​ക​രി​ൽ​ ​പ​ല​രും​ ​ഇ​ന്ന് ​ജീ​വി​ച്ചി​രി​പ്പി​ല്ല.​ ​ജ​യ​നെ​ക്കു​റി​ച്ച് ​കേ​ട്ട​റി​വ് ​മാ​ത്ര​മു​ള്ള​ ​പു​ത്ത​ൻ​ ​ത​ല​മു​റ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ർ​മ്മ​ക​ളെ​ ​നെ​ഞ്ചേ​റ്റി​ ​ന​ട​ക്കു​ന്നു​വെ​ങ്കി​ൽ​ ​ജ​ന​മ​ന​സു​ക​ളി​ൽ​ ​ഇ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന് ​മ​ര​ണ​മി​ല്ലെ​ന്ന​താ​ണ് ​സ​ത്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, JAYAN, JAYAN DEATH, 39 YEARS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.