SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.36 AM IST

അവരെയാണ് ആണുങ്ങൾ എന്നു വിളിക്കുന്നത്,​ മരക്കാർ അറബിക്കടലിന്റെ സിംഹം,​ ടീസർ പുറത്ത്

മോ​ഹ​ൻ​ലാ​ലി​​​നെ​ ​നാ​യ​ക​നാ​ക്കി​​​ ​പ്രി​​​യ​ദ​ർ​ശ​ൻ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​​​ക്ക​ട​ലി​​​ലെ​ ​സിം​ഹത്തിന്റെ ടീസർ പുറത്ത്. 40 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് ആണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മരയ്ക്കാറായി എത്തുന്ന മോഹൻലാലിന്റെ സംഭാഷണമാണ് ടീസറിൽ ഉള്ളത്.

പ്രിയദർശനും അനി ഐ.വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. സു​നി​​​ൽ​ ​ഷെ​ട്ടി​​,​ ​അ​ർ​ജു​ൻ,​ ​മ​ധു,​ ​സി​​​ദ്ദി​​​ഖ്,​ ​നെ​ടു​മു​ടി​​​വേ​ണു,​ ​മ​ഞ്ജു​വാ​ര്യ​ർ,​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ​ ,​ ​ക​ല്യാ​ണി​​​ ​തു​ട​ങ്ങി​​​ ​വ​ലി​​​യൊ​രു​ ​താ​ര​നി​​​രയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 120​ ​ദി​​​വ​സം​ ​കൊ​ണ്ടാ​ണ് ​മ​ര​യ്ക്കാ​ർ​ ​ചി​​​ത്രീ​ക​രി​​​ച്ച​ത്.​

ആക്ഷന്‍ കൊറിയോഗ്രഫി ത്യാഗരാജൻ, കസു നെഡ, സംഗത് മംഗ്പുത് എന്നിവരാണ്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിക്കുമെന്നാണ് ആശിർവാദ് സിനിമാസ് അവകാശപ്പെടുന്നത്.

mohanlal

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, MOHANLAL, MOHANLAL NEW MOVIE KANJALI MARAKKAR, OFFICIAL TEASER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY