SignIn
Kerala Kaumudi Online
Thursday, 19 February 2026 8.39 AM IST

തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം, വെയിൽ പൂർത്തിയാക്കാൻ സഹകരിക്കാം,ബാക്കി പണം വേണ്ടെന്ന് ഷെയ്ൻ

Increase Font Size Decrease Font Size Print Page
shane-nigam

കൊച്ചി: തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നടൻ ഷെയ്ൻ നിഗം നിർമാതാവ് ജോബി ജോർജിന് കത്തയച്ചു. 'വെയിൽ' സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും, കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കത്തിൽ പറയുന്നു.

അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജോബി ജോർജ് പ്രതികരിച്ചു. സിനിമാക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് ഷെയ്ൻ മുടി മുറിച്ചിരുന്നു.

മുടി വെട്ടിയതിന് നിർമ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലൂടെ ഷെയ്ൻ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമാകുന്നത്. വിവാദം മൂക്കവേ വെയിൽ സിനിമാക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് മുടിയും താടിയും വടിച്ചു. ഇതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു. അമ്മ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷുമൊക്കെ പ്രശ്നത്തിൽ ഇടപെടുകയും ചെയ്‌തിരുന്നു.

TAGS: SHANE NIGAM, VEIL MOVIE CONTROVERSY, PRODUCER JOBY GEORGE, MALAYALAM MOVIE, PRODUCER ASSOCIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY