SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

മരക്കഴുത, തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി എന്ത് കോപ്പാണ് ചെയ്‌തത്? എ കെ ആന്റണിയുടെ മകനെതിരെ കോൺഗ്രസ് സൈബർ ടീം

Increase Font Size Decrease Font Size Print Page

anil-k-antony

തിരുവനന്തപുരം: കെ പി സി സി മീഡിയ സെൽ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണിയ്‌ക്കെതിരെ കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോൺഗ്രസ് സൈബർ ടീം' രംഗത്ത്. കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ ആയ അനിൽ കെ ആന്റണിയെന്നും, തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്‌തിട്ടുളളതെന്നും കോൺഗ്രസ് സൈബർ ടീം ചോദിക്കുന്നു.

എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബർ പോരാട്ടം.ഇതുപോലുളള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെ പി സി സി ഐ ടി സെൽ പിരിച്ചു വിടുന്നത് ആണെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു. ഇന്നലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ്‌ IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു..ac മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് IT സെൽ നടത്തുന്നതിലും നല്ലത് കെപിസിസി IT സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും....

കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ...

Posted by Congress Cyber Team on Tuesday, April 6, 2021

 
TAGS: ASSEMBLY POLLS, KPCC MEDIA CELL, AK ANTONY, ANIL K ANTONY, CONGRESS CYBER TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY