SignIn
Kerala Kaumudi Online
Monday, 05 October 2026 4.49 AM IST

കോഴിക്കോട് സൗത്തിൽ മൂന്ന് കൗണ്ടിംഗ് ഏജന്റുമാർക്ക് കൊവിഡ്

election

കോഴിക്കോട്: വോട്ടെണ്ണലിന് നിമിഷങ്ങൾ മാത്രം അവശേഷിക്കേ, കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മൂന്ന് കൗണ്ടിംഗ് ഏജന്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൗണ്ടിംഗ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ അതീവ ജാഗ്രതയിലാണ് അധികൃതർ.

കോഴിക്കോട് സൗത്തിൽ മുസ്ലീംലീഗിന്റെ നൂർബീന റഷീദും ഐ എൻ എല്ലിന്റെ അഹമ്മദ് ദേവർകോവിലും തമ്മിലാണ് മുഖ്യമായി പോരാട്ടം. കനത്ത വെല്ലുവിളി ഉയർത്തി ബി ജെ പിയുടെ നവ്യഹരിദാസും മത്സരരംഗത്തുണ്ട്. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY POLLS, KOZHIKODE SOUTH, COVID KERALA, MUSLIM LEAUGE, INL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY