
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ സെെബർ ആക്രമണം നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ. സുരേഷ് ഗോപിയല്ലാതെ മറ്റൊരു സൂപ്പർ താരവും പൃഥ്വിരാജിനെ പിന്തുണച്ചിട്ടില്ല. അദ്ദേഹം അധികകാലം വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് താൻ കരുതുന്നില്ലെന്നും മാധവൻ ട്വീറ്റ് ചെയ്തു.
സുരേഷ് ഗോപിക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. അദ്ദേഹത്തിൽ മാനവികത തിളങ്ങി നിൽക്കുന്നു. മറ്റൊരു സൂപ്പർതാരവും പൃഥ്വിരാജിനെ പിന്തുണച്ചില്ല. അതും സ്വന്തം പാർട്ടിയായ ബി.ജെ.പി തന്നെ സെെബർ ആക്രമണം നടത്തുമ്പോൾ. സുരേഷ് ഗോപി അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് താൻ കരുതുന്നില്ല എന്നും മാധവൻ ട്വിറ്ററിൽ കുറിച്ചു.
I like Suresh Gopi despite his politics. Everything else about him is good. His humanism is shining. Look, except for him, no other super star, came out in support for Prithvi Raj - who was cyber bullied by his own BJP. I don’t think he will last in that toxic setup for long. 🤷♂️ pic.twitter.com/kwJ4Vd00IE
— N.S. Madhavan (@NSMlive) May 28, 2021
പൃഥ്വിരാജിനെതിരെ സെെബർ ആക്രമണം ഉണ്ടായതിനു പിന്നാലെ പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ടാവും. അതിന് വിമര്‍ശനങ്ങളുമുണ്ടാവും. എന്നാല്‍ അതിലേക്ക് അച്ഛന്‍, അമ്മ പോലുള്ള വ്യക്തിബന്ധങ്ങളെ വലിച്ചിഴക്കരുത്. അത് മാന്യതയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
