SignIn
Kerala Kaumudi Online
Monday, 26 October 2026 10.46 AM IST

റെക്കാർഡ് ബ്രേക്കർ; ആദ്യമായി കോളിവുഡിനെ 700 കോടിയിൽ എത്തിച്ച് രജനികാന്ത്

sss

ജ​യി​ല​ർ​ 2​ ​റി​ലീ​സ് ​ചെ​യ്ത​ ​പ​തി​നൊ​ന്നു​ ​ദി​വ​സം​ ​പി​ന്നി​ടു​മ്പോ​ൾ​ ​ആ​ഗോ​ള​ ​ക​ള​ക്ഷ​ൻ​ 700​ ​കോ​ടി​ ​പി​ന്നി​ട്ടു.​ ​ആ​യി​രം​ ​കോ​ടി​ ​ആ​ണ് ​നെ​ൽ​സ​ൺ​ ​ചി​ത്രം​ ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ലും​ 800​ ​കോ​ടി​ ​ഉ​റ​പ്പെ​ന്നാ​ണ് ​ട്രേ​ഡ് ​അ​ന​ലി​സ്റ്റു​ക​ളു​ടെ​ ​വി​ല​യി​രു​ത്ത​ൽ.​ ​ത​മി​ഴ് ​പ​തി​പ്പാ​ണ് ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​ന്ന​ത്.​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​ക​ന്ന​ട​ ​പ​തി​പ്പു​കളും പി​ന്ന​ല​ല്ല.​ ​അ​തേ​സ​മ​യം​ ​കോ​ളി​വു​ഡി​ൽ​ ​ഇ​ൻ​ഡ​സ്ട്രി​ ​ഹി​റ്റ് ​എ​ന്ന് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ 17​ ​സി​നി​മ​ക​ൾ​ ​ര​ജ​നി​കാ​ന്തി​ന് ​സ്വ​ന്തം.​ ​ജ​യി​ല​ർ​ 2​ ​ഉ​ൾ​പ്പെ​ടെ​ ​ആ​ണി​ത്.​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​ 20​ ​ത​മി​ഴ് ​സി​നി​മ​ക​ളും​ ​ര​ജ​നി​കാ​ന്തി​ന്റേ​ത് ​ആ​കാ​നാ​ണ് ​സാ​ധ്യ​ത.


​ ​ര​ജ​നി​യു​ഗ​ത്തി​ലാ​ണ് ​ഇ​പ്പോ​ൾ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മാ​ ​ലോ​കം.​നാ​ൽ​പ്പ​തു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ത​ന്റെ​ ​സി​നി​മ​ ​ആ​രാ​ധ​ക​രോ​ടൊ​പ്പം​ ​ര​ജ​നി​കാ​ന്ത് ​ക​ണ്ടു​ ​എ​ന്ന​ ​പ്ര​ത്യേ​ക​തകൂടി​യുണ്ട് ജയിലർ 2ന് .​ ​ദീ​പാ​വ​ലി​ ​വ​രെ​ ​പു​തി​യ​ ​റി​ലീ​സി​ല്ലാ​ത്ത​തും​ ​നേ​ട്ടം​ ​ആ​ണ്.​ ​നെ​ൽ​സ​ൺ​ ​എ​ന്ന​ ​സം​വി​ധാ​യ​ക​ൻ​ ​ത​മി​ഴ​ക​ത്ത് ​പു​തു​വി​ലാ​സം​ ​ത​ന്നെ​ ​സൃ​ഷ്ടി​ച്ചു.​ ​ര​ജ​നി​കാ​ന്തി​ന്റെ മാത്രമല്ല,​ ​നെ​ൽ​സ​ന്റെയും ​ജ​യി​ല​ർ​ 2​ എന്ന് ​ ​വി​ശേ​ഷി​പ്പി​ക്കു​ക​യാ​ണ് ​ത​മി​ഴ് ​സി​നി​മാ​ലോ​കം.


​ ​ര​ജ​നി​കാ​ന്ത്,​ ​മോ​ഹ​ൻ​ലാ​ൽ,​ ​ശി​വ​രാ​ജ് ​കു​മാ​ർ,​ ​ഋ​ത്വി​ക് ​റോ​ഷ​ൻ​ ​എ​ന്നീ​ ​നാ​ലു​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളെ​ ​അ​ഭി​ന​യി​പ്പി​ച്ച് ​ച​രി​ത്ര​ ​നേ​ട്ടം​ ​ത​ന്നെ​ ​കു​റി​ച്ചു.​ ​സി​നി​മാ​മോ​ഹ​വു​മാ​യി​ ​ചെ​ന്നൈ​യി​ൽ​ ​എ​ത്തി​യ​ ​നെ​ൽ​സ​ൺ​ ​തു​ട​ക്ക​ത്തി​ൽ​ ​നേ​രി​ട്ട​ത് ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ക​ൾ.​ ​ദൃ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും​ ​സി​നി​മ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​ചി​മ്പു​ ​നാ​യ​ക​നാ​യ​ ​ആ​ദ്യ​ ​സി​നി​മ​ ​പാ​തി​വ​ഴി​യി​ൽ​ ​മു​ട​ങ്ങി​ .​ ​ന​യ​ൻ​താ​ര​ ​നാ​യി​ക​യാ​യ​ ​കൊല​മാ​വ് ​കോ​കി​ല​ ​ആ​ദ്യ​ ​സി​നി​മ​യാ​യി​ ​നെ​ൽ​സ​ണി​ന് ​നേ​ട്ടം​ ​ത​ന്നു.​ ​ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ ​ഡോ​ക്ട​റും​ ​നേ​ട്ട​മാ​യി.​ ​വി​ജ​യ് ​നാ​യ​ക​നാ​യ​ ​ബീ​സ്റ്റ് ​സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഗു​ണം​ ​ചെ​യ്തി​ല്ല.​ ​ജ​യി​ല​ർ​ ​ക​രി​യ​ർ​ ​ത​ന്നെ​ ​മാ​റ്റി​ ​എ​ഴു​തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJANIKANTH, LATESTNEWS, JAILER2, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY