SignIn
Kerala Kaumudi Online
Monday, 21 September 2026 6.19 PM IST

വാര്യരേ നീ ഇത് കണ്ടാ ..? മഞ്ജു വാര്യരുമൊത്തുള്ള   ചിത്രം പങ്കുവച്ച് പൂർണിമ

aa

സിനിമയ്ക്കപ്പുറം സൗഹൃദബന്ധം സൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും സംയുക്തയുമൊക്കെ. ഇവരുടെ ഒത്തുകൂടലും സൗഹൃദവുമൊക്കെ ആരാധകർ ആഘോഷമാക്കാറുണ്ട്. സിനിമയിൽ നിന്ന് വിട്ടു നിന്ന പൂർണിമ ഏറ്റവുമൊടുവിൽ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലാണ് അഭിനയിച്ചത്. രാജീവ് രവിയുടെ തുറമുഖത്തിലും പൂർണിമ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇപ്പോളിതാ മഞ്ജുവിന്റെയും പൂർണിമയുടെയും സൗഹൃദത്തിന്റെ ആഴം മനസിലാക്കുന്ന തരത്തിൽ ഒരു പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് പൂർണിമ. മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച സിനിമയിലെ രംഗമാണ് പൂർണിമ ഷെയർ ചെയ്തത്. വാര്യരേ നീ അത് കണ്ടായെന്ന് ചോദിച്ചായിരുന്നു പൂർണിമ ആ രംഗത്തിന്റെ ചിത്രം ഷെയർ ചെയ്തത്. ഏകദേശം ഒരേസമയത്താണ് ഇരുവരും സിനിമയിലെത്തിയത്. നന്നെ ചെറുപ്പത്തിൽ തന്നെ കുടുംബ ജീവിതത്തിലേക്ക് കടന്നവരാണ് ഇരുവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY