ദിലീപിന്റെ ചിത്രം ഷൂട്ടിംഗ് നിറുത്തിവച്ചു
ദിലീപ് നായകനാകുന്ന വോയ്സ് ഒഫ് സത്യനാഥനിലഭിനയിച്ചുകൊണ്ടിരിക്കവേ ജൂനിയർ ആർട്ടിസ്റ്റായ ഇരുമ്പനം സ്വദേശി സതീശൻ (63) കുഴഞ്ഞു വീണു. ഉടൻ തന്നെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനോടുള്ള ആദര സൂചകമായി വോയ്സ് ഒഫ് സത്യനാഥന്റെ ഷൂട്ടിംഗ് ഉച്ചയ്ക്കുശേഷം നിറുത്തിവച്ചു. റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ജോജുവിന്റെ ജന്മദിനം ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഉച്ച കഴിഞ്ഞായിരുന്നു ആഘോഷാഹ്ളാദങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി സതീശന്റെ വേർപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |