ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ജോൺ ലൂഥർ എന്ന ചിത്രത്തിൽ ആത്മീയ രാജനും ദൃശ്യ രഘുനാഥും നായികമാരായി എത്തുന്നു. നേരത്തേ അദിതി രവിയെയും തൻവി റാമിനെയുമാണ് നായികമാരായി നിശ്ചയിച്ചിരുന്നത്. വാഗമണ്ണിൽ രണ്ടാംഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ജോൺ ലൂഥർ ജയസൂര്യയുടെ 101-ാമത് ചിത്രമാണ് . ആറു ദിവസം എറണാകുളത്തും ചിത്രീകരണമുണ്ട്. സിദ്ദിഖ്, ദീപക് പറമ്പോൽ, ശിവദാസ് കണ്ണൂർ,ശ്രീലക്ഷമി എന്നിവരാണ് ഇൗ ത്രില്ലറിലെ മറ്റ് താരങ്ങൾ. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി. മാത്യു നിർമ്മിക്കുന്ന ചിത്രത്തിന് റോബി വർഗീസ് രാജ് ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ ചിത്രസംയോജനവും നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി. മേനോൻ,വിതരണം സെഞ്ച്വറി റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |