SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.55 PM IST

ബിഗ് ബോസ് വേദിയിൽ തിളങ്ങി നടി തമന്ന; സാരിയുടെ വില കേട്ട് ഞെട്ടി ആരാധകർ

tamannaah-bhatia
തമന്ന ഭാട്ടിയ

മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. ഡ്രസിംഗിലൂടെ മിക്കപ്പോഴും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ തമന്നയ്ക്ക് സാധിക്കാറുണ്ട്. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ് സീസൺ 20ന്റെ വേദിയിൽ തമന്ന എത്തിയപ്പോൾ ധരിച്ചിരുന്ന സാരിയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഹൗസ് ഓഫ് മാസബയുടെ 'അൽബേലാ സാജൻ' എന്ന പേരിട്ടിരിക്കുന്ന ഈ സാരിക്ക് നിരവധി പ്രത്യേകതകളുണ്ട്.

ഡീപ് മറൂൺ നിറത്തിൽ തീർത്ത ഈ സാരി പരമ്പരാഗത തനിമയും ട്രെൻഡി ലുക്കും ഒരുപോലെ ഒന്നിച്ച് വിവിധതരം ടെക്‌സ്‌ചറുകളും പ്രിന്റുകളും ചേർന്നതാണ്. സാരിയുടെ പ്രധാന ആകർഷണം അതിന്റെ മുന്താണിയിലും ബോർഡറുകളിലും കാണുന്ന തിളക്കമാർന്ന ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളാണ്. ഇതിനൊപ്പം പ്ലഷ് വെൽവറ്റ് തുന്നിച്ചേർത്തിട്ടുണ്ട്. ഇതൊരു രാജകീയമായ ലുക്ക് താരത്തിന് നൽകുന്നു. ഹൗസ് ഓഫ് മാസബയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ സാരിയുടെ വില 1,​85,​000 രൂപയാണ്.

English Summary

Actress Tamanna Bhatia, who enjoys a large fan following including in Kerala, recently appeared on the sets of Hindi Bigg Boss Season 20. Her saree became a major topic of discussion on social media. The deep maroon saree, titled ‘Albelaa Saajan’ by House of Masaba, combines traditional elements with a contemporary style, featuring different textures and prints.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMANNA BHATIA, TAMANNA SAREE, BIGG BOSS 20, HOUSE OF MASABA, MASABA SAREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY