SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

ക്രിസ്‌മസിന് 7 ചിത്രങ്ങൾ,​ നാലെണ്ണം തിയേറ്ററുകളിലും മൂന്നെണ്ണം ഒടിടിയിലുമാണ്

Increase Font Size Decrease Font Size Print Page

kk

ഒാണവും വിഷവും കഴിഞ്ഞാൽ മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നായ ക്രിസ്‌മസിന് ഇത്തവണ ഏഴ് റിലീസുകൾ. ഇതിൽ നാല് ചിത്രങ്ങൾ തിയേറ്ററുകളിലും മൂന്ന് ചിത്രങ്ങൾ ഒ.ടി.ടിയിലുമാണ് റിലീസ് ചെയ്യുന്നത്.

പുഷ്പ , തുറമുഖം, മ്യാവൂ, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളാണ് ക്രി‌സ്‌മസ് പ്രമാണിച്ച് ഡിസംബർ അവസാനം തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ.

മിന്നൽ മുരളി, കേശു ഇൗ വീടിന്റെ നാഥൻ, ഇൗശോ എന്നിവയാണ് ക്രി‌സ്‌മസ് കാലത്തെ ഒ.ടി.ടി റിലീസുകൾ.

നിവിൻ പോളി, നിമിഷ സജൻ, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, ജോജു, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആർ. ആചാരി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയെ അണിനിരത്തി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ രചന നിർവഹിക്കുന്നത് ഗോപൻ ചിദംബരമാണ്. സുകുമാർ തെക്കേപ്പാട്ടാണ് നിർമ്മാണം.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പ ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമെന്ന നിലയിൽ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അല്ലു അർജുൻ നായകനാകുന്ന പുഷ്പ തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരുങ്ങുന്നുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.

മംമ്ത മോഹൻദാസിനെയും സൗബിൻ ഷാഹിറിനെയും നായികാനായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന മ്യാവൂവിലെ മറ്റൊരു പ്രധാന കഥാപാത്രം ഡയാന എന്ന് പേരുള്ളൊരു പൂച്ചയാണ്. സലിംകുമാറും ഹരിശീ യൂസഫും ഒരു റഷ്യൻ താരവുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. സംഗീതം : വിദ്യാസാഗർ.

നവാഗതനായ മാത്തുക്കുട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന കുഞ്ഞെൽ ദോയിലെ പ്രധാന താരങ്ങൾ ആസിഫ് അലിയും ഗോപിക ഉദയനും സിദ്ദിഖുമാണ്. വിനീത് ശ്രീനിവാസനാണ് ക്രിയേറ്റീവ് ഡയറക്ടർ.

ഗോദയ്ക്കു ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന മിന്നൽ മുരളി ക്രി‌സ്‌മസിന് നെറ്റ് ഫ്ളക്സിൽ റിലീസ് ചെയ്യും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

ദിലീപ് - നാദീർഷ ടീനൊന്നിക്കുന്ന കേശു ഇൗ വീടിന്റെ നാഥനാണ് ഒ.ടി.ടിയിലെ മറ്റൊരു ക്രി‌സ്‌മസ് റിലീസ്. ദിലീപ് അറുപതുകാരന്റെ വേഷമവതരിപ്പിക്കുന്ന ചിത്രത്തിൽ ഉർവ്വശിയാണ് നായിക. സജീവ് വാഴൂരിന്റേതാണ് രചന.

നാദിർഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ഇൗശോയും ക്രി‌സ്‌മസിന് ഒ.ടി.ടി റിലീസായെത്തും. ജയസൂര്യ നായകനാകുന്ന ചിത്രത്തിലെ നായിക നമിതാ പ്രമോദാണ്. സുനീഷ് വാരനാടിന്റേതാണ് രചന.

TAGS: MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY