SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.32 PM IST

മെലിഞ്ഞു സുന്ദരിയായി അനു ഇമ്മാനുവേൽ

Increase Font Size Decrease Font Size Print Page

anu

മെലിഞ്ഞു സുന്ദരിയായി നടി അനു ഇമ്മാനുവേൽ. അനു തന്നെയാണോ ഇതെന്ന സന്ദേഹത്തിൽ ആരാധകർ. ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായ സ്വപ്നസഞ്ചാരി സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് അനു ഇമ്മാനുവേൽ വെള്ളിത്തിരയിൽ എത്തുന്നത്. ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ച അനു തെലുങ്കിൽ സൂപ്പർ നായികയായി തിളങ്ങുന്നു. തമിഴിൽ തുപ്പരിവാലൻ, നമ്മവീട്ടു പിള്ളൈ എന്നീ ചിത്രങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

തെലുങ്കിൽ പ്രേമ കണ്ടന്റാ, രാവണസുന്ദരി എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. രവിതേജ, സുശാന്ത് എന്നിവരാണ് സുധീർ വർമ്മ സംവിധാനം ചെയ്യുന്ന രാവണസുരയിലെ നായകന്മാർ. അല്ലു സിരിഷ് ആണ് പ്രേമ കണ്ടന്റയിൽ അനുവിന്റെ നായകൻ.

TAGS: ANU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY