SignIn
Kerala Kaumudi Online
Saturday, 27 April 2024 1.21 AM IST

സ്ത്രീകൾ മൂലം സുഖവും സമാധാനവും ഉണ്ടാവുന്നത് ഈ നാളുകാർക്ക്, ഒപ്പം കുടുംബത്തിലും നല്ലകാലം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്തംബർ 30 - 1198 കന്നി 14 വെള്ളിയാഴ്ച. പുലർച്ചെ 5 മണി 12 മിനിറ്റ് 28 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം )

അശ്വതി: കൂട്ടുകാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല, ഔദ്യോഗിക രംഗത്ത് എതിർപ്പുകൾ, മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടിവരും.

ഭരണി: അന്യദേശ വാസം, ധനനഷ്ടം, ഈശ്വരാധീനം കുറയും, മന:പ്രയാസങ്ങൾ വർദ്ധിക്കും,കലഹം ഉണ്ടാകാതെ നോക്കണം, നല്ലക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണണം.

കാർത്തിക: ആരോഗ്യപരമായി നല്ല കരുതൽ അവശ്യമുള്ളസമയം, ധനനഷ്ടം, മനസമാധാനക്കുറവ്,കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.

രോഹിണി: അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്, പ്രണയ കാര്യങ്ങളിൽ ദുഃഖം, കാര്യങ്ങൾ അനുകൂലമായി നടക്കാത്തതിനാൽ നിരാശാബോധം.

മകയിരം: മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, തൊഴിൽ ലാഭം, തർക്കങ്ങൾ പരിഹരിക്കും.മാതൃ ഗുണം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം.

തിരുവാതിര:എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, അർഹതയില്ലാത്ത ധനം ആഗ്രഹിക്കുകയില്ല. അന്യരെ സഹായിക്കാനുള്ള മനസ് കാണിക്കും, വരുമാനത്തിൽ വർദ്ധനവ്‌, ആത്മവിശ്വാസം വർദ്ധിക്കും.

പുണർതം: മാതാവിന്റെ സഹായം കിട്ടും, നഷ്ടപ്പെട്ടെന്നു കരുതിയവ തിരികെ ലഭിക്കും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, വിവാഹാലോചനകൾ തീരുമാനത്തിലെത്തും.

പൂയം: കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും,യാത്രാഗുണം,കുടുംബ സുഖം പ്രതീക്ഷിക്കാം,ദൈവീക ചിന്ത ഉടലെടുക്കും,വിദ്യാർത്ഥികൾക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം.

ആയില്യം: ശത്രുക്കളുടെ എതിർപ്പുകളെ, അതിജീവിക്കും,എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണങ്ങൾ ലഭിക്കും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകും.

മകം: ലഹരി വസ്തുക്കളിൽ നിന്നൊഴിഞ്ഞു നിൽക്കണം, മനസിന് സന്തോഷം ലഭിക്കുന്ന രീതിയിലുള്ള ഉല്ലാസങ്ങളിൽ ഏർപ്പെടും, ശ്രദ്ധാപൂർവ്വം ജോലി നിർവഹിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും.

പൂരം: വിശാലമനസ്കത, തൊഴിൽ രംഗത്ത് മേന്മ, നീതി ബോധം, യാത്രമൂലംഗുണം, ധനപരമായനേട്ടം,ബിസിനസിൽ നിന്നും മികച്ച നേട്ടം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും.

ഉത്രം: ശത്രുക്കളായിരുന്നവർ മിത്രങ്ങൾ ആകും പ്രശ്നങ്ങൾക്ക് പരിഹാരം, വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും അംഗീകാരവും ആദരവും ലഭിക്കും, യാത്രാഗുണം, താൽക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും.

അത്തം: കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും, രാത്രിയിൽ ദൂര യാത്ര വേണ്ടി വരും, ഭക്ഷണസുഖക്കുറവ്.
രോഗങ്ങൾ കൊണ്ടുള്ള ധനച്ചെലവ്, ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ.

ചിത്തിര: നേരത്തെ ഉണ്ടായിരുന്ന വിഷമതകൾമാറും,ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തിൽ സമാധാനം,വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.

ചോതി : ശത്രുക്കളുമായി രമ്യതയിലാകും, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം, പ്രയത്നത്തിന് തക്കവണ്ണം സാമ്പത്തിക ലാഭം, യാത്രയിൽ നേട്ടം, സാമ്പത്തിക പുരോഗതി, ദൈവാധീനം, ധനനേട്ടം.

വിശാഖം: ഉല്ലാസ യാത്രകൾ നടത്തും, വിഷമങ്ങൾ മാറിക്കിട്ടും,സ്ത്രീ ഗുണം, കുടുബ സമാധാനം, സഹോദരഗുണം ലഭിക്കും, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.

അനിഴം: അധ്വാന ശീലം കൂടുതൽ ഉള്ള സമയം,പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും, ദേവാലയ ദർശന യോഗം, വിദ്യാപരമായ മുന്നേറ്റം, കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കും.

കേട്ട: നിദ്രാഭംഗം,ഉദരരോഗം, ദൈവാധീനക്കുറവ്, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവർത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം, ദാമ്പത്യ സുഖക്കുറവ്.

മൂലം: തൊഴിൽ മുഖേന നേട്ടം, പ്രവർത്തനങ്ങളിൽ വിജയം, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, വിദ്യാഭ്യാസ രംഗത്ത് നേട്ടം, കുടുംബത്തിൽ സമാധാനം. ഗുണാനുഭവങ്ങൾ.

പൂരാടം: വാഹനസുഖം,ആത്മാഭിമാനം തോന്നുന്ന സാഹചര്യങ്ങൾക്ക് സാക്ഷ്യം വഹിക്കും, കുടുംബ സുഖം, പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്തും ലഭിക്കും, വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രാടം: വിൽക്കാൻ ഉദ്ദേശിച്ചവയുടെ വിൽപ്പന നടക്കും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ഉല്ലാസ യാത്രകൾക്ക് തയ്യാറാകും, ജീവിതത്തിൽ പലവിധത്തിലുള്ള പുരോഗതി, മാതാവിന് രോഗശാന്തി,സമ്മാനങ്ങൾ കിട്ടും.

തിരുവോണം: കുടുംബകലഹം, സ്ത്രീകൾ മുഖേന ചതിയും അപമാനവും, ഗാംഭീരം പ്രകടിപ്പിക്കും,പ്രയാസങ്ങൾ, തൊഴിൽ മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല, ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കില്ല.

അവിട്ടം: ആത്മീയത വർദ്ധിക്കും,, മനസിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും, ചിലരുടെ കുടുംബത്തിൽ കലഹം ഉണ്ടാകാം, എല്ലാ രംഗങ്ങളിലിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചതയം: ജീവിതസുഖം, സാമ്പത്തിക നേട്ടം, പാരമ്പര്യ വസ്തുക്കൾ കൈവശം വന്നുചേരും, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, ബിസിനസിൽ നേട്ടം.

പൂരുരുട്ടാതി: പ്രവർത്തനങ്ങൾകൊണ്ട് മറ്റുള്ളവരുടെപ്രീതിലഭിക്കും,സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരിൽ നിന്നും സഹായങ്ങൾ.

ഉത്തൃട്ടാതി: കുടുംബത്തിൽ സമാധാനം, ഉപകാര സ്മരണ ഉണ്ടാകും, പൊതുരംഗത്ത്‌ കൂടുതൽ ശ്രദ്ധ കാണിക്കും, ബാദ്ധ്യതകൾ തീർക്കും, കുടുംബത്തിൽ മംഗളകർമ്മങ്ങൾനടക്കും,

രേവതി: എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, ധന പരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ ഉണ്ടാകും, വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TOMORROW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.