തൃശൂർ: മുതിർന്ന പത്രപ്രവർത്തകനും തൃശൂരിലെ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററുമായിരുന്ന കാട്ടൂർ വെള്ളാനി കാരേക്കാട്ട് വീട്ടിൽ മുകുന്ദൻ കാരേക്കാട്ട് (82) നിര്യാതനായി. ബംഗളുരുവിൽ വൈറ്റ് ഫീൽഡിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: ഉഷ (റിട്ട. അദ്ധ്യാപിക,എ.എം.യു.പി.എസ്,അകലാട്). മക്കൾ: ഹരികൃഷ്ണൻ (എൻജിനിയർ ബംഗളുരു),കാർത്തിക (ഐ.ടി എൻജിനിയർ ബംഗളുരു.) മരുമക്കൾ: അഡ്വ. സോനാൽ,പ്രശാന്ത് (ഐ.ടി എൻജിനിയർ). സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |