SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

വിദ്യാർത്ഥികളെ ഇതിലേ ഇതിലേ!

1

വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മി​ന്റെ​ ​ക​ന്നി​ ​ചി​ത്ര​മാ​ണ് ​'​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഇ​തി​ലേ​ ​ഇ​തി​ലേ​'.​ ​എ​ഴു​പ​തു​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഈ​ ​ച​ല​ച്ചി​ത്രം​ ​ഒ​രു​ ​ഫ്ര​ഞ്ച് ​സി​നി​മ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ജോ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്ത​താ​ണ​ത്രേ.​ ​പ​ക്ഷേ,​​​ ​'​അ​മ്മ​ ​അ​റി​യാ​ൻ​',​ ​'​അ​ഗ്ര​ഹാ​ര​ത്തി​ലെ​ ​ക​ഴു​ത​',​ ​'​ചെ​റി​യാ​ച്ച​ന്റെ​ ​ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​'​ ​എ​ന്നീ​ ​ജോ​ൺ​ ​എ​ബ്ര​ഹാം​ ​സി​നി​മ​ക​ളി​ൽ​ ​നി​ന്നും​ ​തി​ക​ച്ചും​ ​വ്യ​ത്യ​സ്തം.​ ​പേ​ര് ​സൂ​ചി​പ്പി​ക്കു​ന്ന​ ​പോ​ലെ​ത​ന്നെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​നേ​ർ​വ​ഴി​ക്ക് ​ന​യി​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ച്ചു​ള്ള​ ​ഒ​രു​ ​സി​നി​മ.​ ​ആ​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​അ​ല്ല​ ​ഇ​വി​ടെ​ ​എ​ഴു​തു​ന്ന​ത്.​ ​വീ​ണ്ടും​ ​ച​ർ​ച്ച​യാ​യി​ട്ടു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തെ​ ​കു​റി​ച്ചാ​ണ്.കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളെ​യും​ ​വ്യ​വ​സാ​യ​ ​രം​ഗ​ത്തെ​ ​കു​ഴ​പ്പ​ങ്ങ​ൾ​ക്ക് ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ളെ​യും​ ​പ​ഴി​ക്കു​ക​ ​പ​തി​വാ​ണ്.​ ​
പ​ഠി​താ​ക്ക​ളു​ടെ​യും​ ​പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ​യും​ ​സം​ഘ​ടി​ത​ ​പ്ര​സ്ഥാ​ന​ങ്ങ​ളെ​ ​അ​ങ്ങ​നെ​ ​അ​ട​ച്ചാ​ക്ഷേ​പി​ക്കു​ന്ന​ ​പ​തി​വ് ​ശൈ​ലി​യോ​ട് ​യോ​ജി​ക്കാ​നാ​വി​ല്ല.​ ​എ​ന്നാ​ൽ​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​നു​ക​ളു​ടെ​യും​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​ചി​ല​ ​പ്ര​വ​ണ​ത​ക​ളെ​ ​എ​തി​ർ​ത്ത് ​എ​ഴു​താ​തെ​ ​വ​യ്യ.​ ​ആ​ ​മേ​ഖ​ല​ക​ൾ​ക്ക് ​മാ​ത്ര​മ​ല്ല,​ ​പ്ര​ബു​ദ്ധ​മെ​ന്ന് ​നാം​ ​അ​ഭി​മാ​നി​ക്കു​ന്ന​ ​കേ​ര​ളീ​യ​ ​സ​മൂ​ഹ​ത്തി​ന് ​മൊ​ത്തം​ ​ദോ​ഷ​ക​ര​മാ​യി​ ​മാ​റു​ന്നു​ ​ആ​ ​ദു​ഷ്പ്ര​വ​ണ​ത​ക​ൾ.​ ​അ​ക്കാ​ര​ണ​ത്താ​ൽ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​കേ​ര​ള​ത്തോ​ട് ​വി​ട​പ​റ​യു​ക​യും​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ക​ർ​ ​ഇ​വി​ടെ​ ​വ​രാ​തെ​ ​അ​റ​ച്ചു​ ​നി​ൽ​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​അ​തി​പ്ര​സ​രം​മൂ​ലം​ ​ന​മ്മു​ടെ​ ​കു​ട്ടി​ക​ൾ​ ​ഏ​റെ​യും​ ​ഉ​പ​രി​ ​പ​ഠ​ന​ത്തി​ന് ​കേ​ര​ളം​ ​വി​ട്ടു​പോ​കു​ന്നു.​ ​സം​സ്ഥാ​നം​ ​നേ​രി​ടു​ന്ന​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​ക​ളാ​ണ് ​ഇ​വ​ ​ര​ണ്ടും.​ ​ഇ​പ്പോ​ൾ​ ​വീ​ണ്ടും​ ​ച​ർ​ച്ച​യാ​യി​ട്ടു​ള്ള​ത് ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​മാ​ണ്.​ ​ക്യാ​മ്പ​സി​ൽ​ ​ഈ​യി​ടെ​ ​ന​ട​ന്ന​ ​ചി​ല​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​ച​ർ​ച്ച​യ്ക്ക് ​തീ​ ​കൊ​ളു​ത്തി​യ​ത്.​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​കാ​ല​ടി​യി​ലെ​ ​ശ്രീ​ ​ശ​ങ്ക​ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ശ​വ​സം​സ്കാ​ര​ ​സ​മ​രം​ ​വ്യാ​പ​ക​ ​വി​മ​ർ​ശ​ന​ത്തി​ന് ​വ​ഴി​തെ​ളി​ച്ചു.​ ​
വ​നി​താ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​ടെ​ ​പ്ര​തീ​കാ​ത്മ​ക​ ​ശ​വ​സം​സ്കാ​ര​മാ​ണ് ​ന​ട​ത്തി​യ​ത് ​എ​ന്ന് ​ആ​ ​സ​മ​ര​ത്തെ​ ​എ​തി​ർ​ക്കു​ന്ന​വ​ർ​ ​ആ​രോ​പി​ക്കു​മ്പോ​ൾ,​ ​കു​ടി​വെ​ള്ളം​ ​കി​ട്ടാ​ത്ത​ത്തി​ലു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​മാ​ണ് ​ന​ട​ന്ന​തെ​ന്ന് ​സ​മ​ര​ ​നേ​താ​ക്ക​ളും​ ​വാ​ദി​ക്കു​ന്നു.​ ​എ​ന്താ​യാ​ലും​ ​ഒ​രു​ ​ക്യാ​മ്പ​സി​ൽ​ ​ഒ​രി​ക്ക​ലും​ ​ന​ട​ക്കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​ണ് ​കാ​ല​ടി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ന​ട​ന്ന​ത്. ഈ​ ​ശ​വ​സം​സ്കാ​ര​ ​സ​മ​രം​ ​കേ​ര​ള​ത്തി​ന് ​പു​ത്ത​രി​യ​ല്ല.​ ​ഏ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ്,​ ​പാ​ല​ക്കാ​ട് ​വി​ക്ടോ​റി​യ​ ​കോ​ളേ​ജി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ ​സ​മ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി,​ ​ഇ​തു​പോ​ലെ,​ ​വ​നി​താ​ ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​പ്ര​തീ​കാ​ത്മ​ക​ ​ശ​വ​സം​സ്കാ​രം​ ​ന​ട​ത്തി.​ ​ഇ​ട​ക്കാ​ല​ത്ത് ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ൽ​ ​സ​മ​ര​ക്കാ​ർ​ ​ആ​വേ​ശ​ത്തോ​ടെ​ ​അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ക​സേ​ര​യാ​യി​രു​ന്നു.​ ​ഇതിനിടെ കഴിഞ്ഞദിവസം കേരള സർവകലാശാലാ വൈസ് ചാൻസലറെ പ്രതീകാത്മകമായി ചവിട്ടിത്താഴ്ത്തിയ സംഭവമുണ്ടായി.
ഇ​ട​യ്ക്കി​ടെ​ ​അ​ര​ങ്ങേ​റു​ന്ന​ ​ഇ​മ്മാ​തി​രി​ ​പ്രാ​കൃ​ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പൊ​തു​സ​മൂ​ഹ​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തെ​ ​കു​റി​ച്ചു​ള്ള​ ​മോ​ശം​ ​പ്ര​തി​ച്ഛാ​യ​ ​സൃ​ഷ്ടി​ക്കു​ന്ന​ത് ​സ്വാ​ഭാ​വി​കം.​ ​വി​ദ്യാ​ർ​ത്ഥി​ ​സ​മൂ​ഹ​ത്തി​ൽ​ ​വ​ഴി​തെ​റ്റി​ ​പോ​വു​ന്ന​ ​കു​ഞ്ഞാ​ടു​ക​ളെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ഇ​ട​യ​ന്മാ​ർ​ക്ക് ​ക​ഴി​യു​ന്നി​ല്ല.​ ​എ​ത്ര​യേ​റെ​ ​എ​തി​ർ​പ്പു​ണ്ടാ​യാ​ലും​ ​അ​ത്ത​രം​ ​ഹീ​ന​മാ​യ​ ​സ​മ​ര​ ​മാ​ർ​ഗ​ങ്ങ​ൾ​ ​ത​ട​യാ​നോ,​ ​അ​വ​യെ​ ​ത​ള്ളി​പ്പ​റ​യാ​നോ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​നാ​ ​നേ​തൃ​ത്വം​ ​ത​യ്യാ​റാ​വാ​റു​മി​ല്ല.​ ​ക്യാ​മ്പ​സി​ൽ​ ​രാ​ഷ്ട്രീ​യം​ ​നി​രോ​ധി​ക്ക​ണം​ ​എ​ന്ന​ ​ആ​വ​ശ്യം​ ​ഇ​ട​യ്ക്കി​ടെ​ ​ഉ​ണ​രാ​നു​ള്ള​ ​പ്രേ​ര​ണ​യും​ ​പ്ര​കോ​പ​ന​വു​മാ​യി​ ​മാ​റു​ന്നു​ ​ഈ​ ​സ​മ​രാ​ഭാ​സ​ങ്ങ​ൾ.​ ​ആ​ ​ആ​വ​ശ്യ​ത്തി​ന് ​അ​രാ​ഷ്ട്രീ​യ​ ​വാ​ദി​ക​ളു​ടെ​ ​പി​ന്തു​ണ​യും​ ​പ്രോ​ത്സാ​ഹ​ന​വും​ ​ല​ഭി​ക്കു​ന്നു.​ ​പ്ര​ശ്നം​ ​കോ​ട​തി​ക​ളി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ ​പ്ര​തി​ക​ര​ണ​വും​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​വി​രു​ദ്ധ​മാ​ണ്.​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ക്യാ​മ്പ​സി​ൽ​ ​രാ​ഷ്ട്രീ​യം​ ​പ​ണ്ടേ​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ട് ​എ​ന്ന​ത് ​ഓ​ർ​ക്കു​ക.​ ​ആ​ ​നി​രോ​ധ​നം​ ​നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​അ​ങ്ങേ​യ​റ്റം​ ​അ​പ​ല​പ​നീ​യ​മാ​യ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ഇ​ന്നും​ ​ന​മ്മു​ടെ​ ​ക​ലാ​ല​യ​ങ്ങ​ളി​ലും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​നി​ർ​ബാ​ധം​ ​തു​ട​ർ​ന്നു​ ​വ​രു​ന്ന​ത്.​ ​ഇ​വ​ ​കൂ​ടാ​തെ​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​ക്യാ​മ്പ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​കൊ​ടും​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ.​ ​
മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​അ​ഭി​മ​ന്യു​വും​ ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സി​ദ്ധാ​ർ​ത്ഥ​നും​ ​ക്യാ​മ്പ​സ് ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​ര​ക്ത​സാ​ക്ഷി​ക​ളാ​ണ്.​ ​അ​തി​നു​മു​മ്പ് ​എ​ത്ര​യെ​ത്ര​ ​പി​ഞ്ച് ​ജീ​വ​നു​ക​ൾ​ ​പ്ര​ബു​ദ്ധ​ ​കേ​ര​ള​ത്തി​ലെ​ ​ക​ലാ​ല​യ​ങ്ങ​ളു​ടെ​ ​തി​രു​മു​റ്റ​ത്ത് ​പി​ട​ഞ്ഞു​ ​വീ​ണു.​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ര​ണം​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​ജീ​വ​ച്ഛ​വ​ങ്ങ​ളാ​യി​ ​ക​ഴി​യേ​ണ്ടി​ ​വ​ന്ന​വ​രാ​ണ് ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​ബ്രി​ട്ടോ​യും​ ​കൊ​ച്ചി​ൻ​ ​കോ​ളേ​ജി​ലെ​ ​വി​ജ​യ​നും​ ​മ​റ്റും.​ ​അ​വ​ർ​ ​ഇ​ന്ന് ​ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ലും​ ​അ​വ​രു​ടെ​ ​സ്മ​ര​ണ​ക​ൾ​ ​എ​ന്നും​ ​ന​മ്മെ​ ​വേ​ട്ട​യാ​ടു​ന്നു.​ ​സ​ന്ദ​ർ​ഭ​വ​ശാ​ൽ,​ ​ഈ​യു​ള്ള​വ​നും​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യം​ ​കാ​ര​ണം​ ​കൊ​ടി​യ​ ​മ​ർ​ദ്ദ​നം​ ​ഏ​ൽ​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്.​ ​എ​ഴു​തു​മ്പോ​ൾ​ ​വി​ര​ലു​ക​ൾ​ക്ക് ​ഇ​പ്പോ​ഴും​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​വി​റ​യ​ൽ​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​മു​മ്പ് ​നേ​രി​ട്ട​ ​ആ​ക്ര​മ​ണം​ ​മൂ​ലം​ ​സം​ഭ​വി​ച്ച​ ​അ​വ​ശ​ത​ക​ളി​ൽ​ ​ഒ​ന്നാ​ണ്.​ ​അ​തൊ​ക്കെ​ ​തി​ക​ച്ചും​ ​വ്യ​ക്തി​പ​രം.​ ​എ​ങ്കി​ലും,​ ​എ​ന്തു​വ​ന്നാ​ലും,​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തെ​ ​ത​ള്ളി​പ്പ​റ​യി​ല്ലൊ​രി​ക്ക​ലും.​ ​പ​ക്ഷേ,​​​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​ത​ള​ർ​ത്തു​ന്ന​താ​വ​രു​ത് ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യം.​ ​വ​ള​ർ​ത്തു​ന്ന​താ​വ​ണം.​ ​അ​ത് ​വി​ദ്യാ​ർ​ത്ഥി​ ​ജീ​വി​ത​ത്തി​ലെ​ ​ദു​ര​ന്ത​മ​ല്ല,​ ​വ​സ​ന്ത​മാ​വ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY