SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

ഇന്ധനവില കുറയ്ക്കണം

1

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയാൽ അന്നുതന്നെ ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ ഉയർത്തും. എന്നാൽ ക്രൂഡ് വില കുറഞ്ഞാൽ പെട്രോൾ വില കുറയ്ക്കാൻ ആവേശം ഒട്ടും തന്നെ ഇല്ല. ക്രൂഡ് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 140 ഡോളറിൽ എത്തിയ 2013 ആഗസ്റ്റ്- സെപ്തംബറിൽ ഇന്ത്യയിലെ പെട്രോൾ വില 78 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ക്രൂഡ് വില 80 ഡോളറിൽ താഴെ നിൽക്കുമ്പോൾ നമ്മൾ നൽകുന്നത് ലിറ്ററിന് 115 രൂപ. പെട്രോൾ, ഡീസൽ വിലകൾ അടിയന്തരമായി കുറയ്ക്കാൻ നടപടി ഉണ്ടാകണം.

- ജോഷി ബി.ജോൺ മണപ്പള്ളി

തെ​രു​വു​ ​വി​ള​ക്കു​കൾ
സോ​ളാ​റാ​ക്ക​ണം

കേ​ര​ള​ത്തി​ലെ​ ​വ​ർ​ദ്ധി​ച്ചു​ ​വ​രു​ന്ന​ ​വൈ​ദ്യു​തി​ ​പ്ര​തി​സ​ന്ധി​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​സോ​ളാ​ർ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​ക​ഴി​യും.​ ​തെ​രു​വു​ ​വി​ള​ക്കു​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​സോ​ളാ​റി​ലേ​ക്ക് ​മാ​റ്റ​ണം.​ ​പു​ര​പ്പു​റ​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​നം​ ​പ​ര​മാ​വ​ധി​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.​ ​ഇ​തി​നാ​യി​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ർ​മ്മ​ ​സ​മി​തി​ ​വേ​ണം.​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​അ​സോ​സി​യേ​ഷ​നു​ക​ൾ​ ​ക്ക് ​ഇ​തി​ൽ​ ​ന​ല്ല​ ​പ​ങ്ക് ​വ​ഹി​ക്കാ​നാ​കും.​ ​വൈ​ദ്യു​തി​ ​മോ​ഷ്ടി​ക്കു​ന്ന​വ​രെ​ ​ക​ർ​ശ​ന​മാ​യി​ ​നേ​രി​ട​ണം.​ ​-​ശ്രീ​പ്ര​കാ​ശ്,
ഒ​റ്റ​പ്പാ​ലം

ശ​ബ്ദ​മ​ലി​നീ​ക​ര​ണം
നി​യ​ന്ത്രി​ക്ക​ണം

സം​സ്ഥാ​ന​ത്ത് ​പ​ല​യി​ട​ത്തു​മു​ള്ള​ ​അ​നി​യ​ന്ത്രി​ത​മാ​യ​ ​ശ​ബ്ദ​മ​ലി​നീ​ക​ര​ണം​ ​കാ​ര​ണം​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്തി​യ​ ​ടു​ ​വീ​ല​റു​ക​ളു​ടെ​ ​അ​മി​ത​ ​ശ​ബ്ദം,​ ​ചി​ല​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളു​ടേ​യും​ ​ഓ​ട്ടോ​ക​ളു​ടേ​യും​ ​ഉ​ച്ച​ത്തി​ലു​ള്ള​ ​പാ​ട്ടു​വ​യ്ക്ക​ൽ,​ ​രാ​ത്രി​ ​വൈ​കി​യും​ ​ഉ​ച്ച​ത്തി​ൽ​ ​പാ​ട്ടു​വ​ച്ചു​ള്ള​ ​ചി​ല​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​യാ​ത്ര​ ​എ​ന്നി​വ​യ​ട​ക്കം​ ​നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്.​ ​അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​സ്പീ​ക്ക​ർ​ ​ഉ​പ​യോ​ഗ​ത്തി​ന് ​പോ​ലും​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണം​ ​നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​ഇ​വി​ട​ത്തെ​ ​പ​ര​സ്യ​മാ​യ​ ​ഈ​ ​നി​യ​മ​ലം​ഘ​നം.

-​സു​രേ​ഷ് ​ശ്രീ​നി​വാ​സ​ ​പൈ,
കൊ​ല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY