ഭാ​ര്യ​യെ​യും​ ​കാ​മു​കി​യെ​യും​ ​ഒ​ട്ടും​ ​വി​ശ്വാ​സ​മി​ല്ല: സംശയ രോഗിയായ 'അധോലോക നായകൻ'

Friday 11 January 2019 4:57 PM IST
sss

മെക്സി​ക്കോ​സി​റ്റി​: ​ഭാ​ര്യ​യെ​യും​ ​കാ​മു​കി​യെ​യും​ ​ഒ​ട്ടും​ ​വി​ശ്വാ​സ​മി​ല്ല.​ ​അ​വ​രെ​ ​സ​ദാ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ഒ​ളി​കാ​മ​റ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​മ​ക​ളെ​പ്പോ​ലും​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചു.​ ​എ​തി​രാ​ളി​ക​ളെ​ ​അ​തി​ക്രൂ​ര​മാ​യി​ ​കൊ​ല​പ്പെ​ടു​ത്തി..​ അ​മേ​രി​ക്ക​യി​ലേ​ക്ക് ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തി​യ​തി​ന് ​വി​ചാ​ര​ണ​ ​നേ​രി​ടു​ന്ന​ ​മെ​ക്സി​ക്കോ​യി​ലെ​ ​കു​പ്ര​സി​ദ്ധ​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തു​കാ​ര​ൻ​ ​ജോ​വാ​ക്വി​ൻ​ ​ഗു​സ്മാ​ൻ​ ​എ​ന്ന​ ​എ​ൽ​ചാ​പ്പോ​യു​ടെ​ ​ചെ​യ്തി​ക​ളി​ൽ​ ​പു​റ​ത്തു​പ​റ​യാ​ൻ​ ​പ​റ്റു​ന്ന​ ​ചി​ല​താ​ണി​തൊ​ക്കെ.​ ​ഗു​സ്മാ​ന്റെ​ ​മൊ​ബൈ​ൽ​ഫോ​ൺ​ ​പ​രി​ശോധന​യി​ലൂ​ടെ​ ​ല​ഭി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​പ്രോ​സി​ക്യൂ​ട്ട​റാ​ണ് ​പു​റ​ത്തു​വി​ട്ട​ത്.

സൗ​ന്ദ​ര്യ​ ​റാ​ണി​യാ​യ​ ​എ​മ്മാ​ ​കോ​റോ​ന​ലി​യാ​യി​രു​ന്നു​ ​ഗു​സ്മാ​ന്റെ​ ​ഭാ​ര്യ.​ ​ഇ​വ​രി​ൽ​ ​തൃ​പ്തി​പോ​രാ​ഞ്ഞാ​ണ് ​മ​റ്റാ​രു​ ​സൗ​ന്ദ​ര്യ​റാ​ണി​യാ​യ​ ​അ​ഗ​സ്റ്റി​നാ​ ​ക​ബാ​നി​ലാ​സി​നെ​ ​കാ​മു​കി​യാ​ക്കി​യ​ത്.​ ​എ​മ്മ​യും​ ​അ​ഗ​സ്റ്റി​നും​ ​ത​മ്മി​ൽ​ ​ക​ണ്ടാ​ൽ​ ​കീ​രി​യും​ ​പാ​മ്പു​മാ​യി​രു​ന്നു.​ ​സ​മ്പ​ത്തി​ൽ​ ​മാ​ത്രം​ ​ക​ണ്ണു​വ​ച്ചാ​ണ് ​അ​ഗ​സ്റ്റി​ന​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങി​ക്കൊ​ടു​ത്ത​ത്.​ ​ആ​ന​ ​മ​ണ്ട​ൻ​ ​എ​ന്നാ​ണ് ​ഗു​സ്മാ​നെ​ ​അ​ഗ​സ്റ്റി​ന​ ​വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.​ ​ജീ​വ​നി​ൽ​ ​പേ​ടി​യു​ള്ള​തി​നാ​ൽ​ ​വി​ശ്വ​സ്ത​രാ​യ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​മാ​ത്ര​മാ​ണ് ​അ​ഗ​സ്റ്റി​ന​ ​ഇ​തൊ​ക്കെ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​പ​ക്ഷേ,​ ​എ​ല്ലാ​കാ​ര്യ​വും​ ​ഗു​സ്മാ​ൻ​ ​അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​കാ​മു​കി​ക്ക് ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കി​യ​ ​മൊ​ബൈ​ൽ​ഫോ​ണി​ൽ​ ​നി​രീ​ക്ഷ​ണ​ ​ആ​പ്പു​ക​ൾ​ ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്താ​യി​രു​ന്നു​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​ചോ​ർ​ത്തി​യി​രു​ന്ന​ത്.​ ​ഇ​ത്ത​ര​മൊ​രു​ ​ഫോ​ൺ​ ​ഭാ​ര്യ​യ്ക്കും​ ​ന​ൽ​കി​യി​രു​ന്നു.

കാ​മു​കി​യും​ ​ഭാ​ര്യ​യും​ ​ഒ​രി​ക്ക​ലും​ ​കൈ​വി​ട്ടു​പോ​ക​രു​തെ​ന്ന് ​ഗു​സ്മാ​ന് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​ഇ​വ​ർ​ ​കൈ​വി​ട്ടാ​ൽ​ ​അ​ത് ​ത​ന്റെ​ ​അ​വ​സാ​ന​മാ​കും​ ​എ​ന്നും​ ​അ​യാ​ൾ​ ​ഭ​യ​ന്നി​രു​ന്നു.​ ​അ​തി​നാ​ണ് ​ത​റ​വേ​ല​ക​ളൊ​ക്കെ​ ​കാ​ണി​ച്ചി​രു​ന്ന​ത്.​ ​ഗു​സ്മാ​നെ​ ​പ​ര​മാ​വ​ധി​ ​ഉൗ​റ്റാ​ൻ​ ​അ​ഗ​സ്റ്റി​ന​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​സൗ​ന്ദ​ര്യം​കൂ​ട്ടാ​നു​ള്ള​ ​ശ​സ്ത്ര​ക്രി​യ​ക്കും​ ​ശ​രീ​ര​ത്തി​ൽ​ ​നി​ന്ന് ​കൊ​ഴു​പ്പ് ​നീ​ക്കം​ ​ചെ​യ്യാ​നു​ള്ള​ ​ശ​സ്ത്ര​ക്രി​യയ്​ക്കു​മാ​യി​ ​കോ​ടി​ക​ളാ​ണ് ​അ​ഗ​സ്റ്റി​ന​ ​കൈ​പ്പ​റ്റി​യ​ത്.

പേ​രു​കേ​ട്ടാ​ൽ​ ​പൊ​ലീ​സു​കാ​ർ​ക്കു പോ​ലും​ ​മു​ട്ടി​ടി​ച്ചി​രു​ന്ന​ ​ഗു​സ്മാ​നെ​ ​മെ​ക്സി​ക്കോ​യി​ലെ​ ​അ​തി​ശ​ക്ത​മാ​യ​ ​സു​ര​ക്ഷാ​ ​സ​ന്നാ​ഹ​ങ്ങ​ളു​ള്ള​ ​ജ​യി​ലി​ക​ളി​ലാ​ണ് ​പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.​ ​ഇ​വി​ടെ​നി​ന്ന് ​ര​ണ്ടു​വ​ട്ട​മാ​ണ് ​പു​ഷ്പം​പോ​ലെ​ ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​ര​ണ്ടാം​ ​ത​വ​ണ​ ​ര​ക്ഷ​പ്പെ​ട്ട​ ​ഇ​യാ​ളെ​ ​മെ​ക്സി​ക്കോ​യി​ലെ​ ​ഒ​രു​ ​റി​സോ​ർ​ട്ടി​ൽ​ ​വ​ച്ച് ​പൊ​ലീ​സ് ​വ​ള​ഞ്ഞെ​ങ്കി​ലും​ ​സു​ന്ദ​ര​മാ​യി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​അ​ഗ​സ്റ്റി​ന​യും​ ​മ​റ്റു​ചി​ല​രും​ ​പി​ടി​യി​ലാ​യി.​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ന​ൽ​കി​യ​ത് ​അ​ഗ​സ്റ്റി​ന​യാ​ണോ​ ​എ​ന്ന് ​ചി​ല​ർ​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​പൊ​ലീ​സാ​ണ് ​ഗു​സ്മാ​നെ​ ​പി​ടി​കൂ​ടി​ ​മെ​ക്സി​ക്കോ​യ്ക്ക് ​കൈ​മാ​റി​യ​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD