SignIn
Kerala Kaumudi Online
Sunday, 16 August 2026 3.10 AM IST

സ്റ്റാൻലി സത്യനേശനെന്ന കർമ്മകാണ്ഡം

stanley

പ​പ്പ​യു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നേ​ട്ടം​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ന്റെ​ ​മേ​യ​റാ​യ​താ​ണെ​ന്ന് ​ഞാ​ൻ​ ​ചെ​റു​പ്പ​ത്തി​ൽ​ ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഞ​ങ്ങ​ളെ​ ​വി​ട്ടു​പി​രി​ഞ്ഞ് ​കാ​ൽ​നൂ​റ്റാ​ണ്ട് ​തി​ക​യു​മ്പോ​ൾ​ ​കാ​ലം​ ​എ​ന്നെ​ ​പ​ഠി​പ്പി​ച്ച​ത് ​മ​റ്റൊ​ന്നാ​ണ്.​​​ ​മേ​യ​ർ​ ​എ​ന്ന​ ​പ​ദ​വി​ ​ഒ​രു​ ​വ​ർ​ഷം​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​സ്വാ​ധീ​നം​ ​പ​ല​രു​ടേ​യും​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്നു.
ഇ​ന്നും​ ​ആ​ളു​ക​ൾ​ ​എ​ന്റെ​ ​അ​ടു​ത്തു​വ​ന്ന് ​ചോ​ദി​ക്കാ​റു​ണ്ട്,​ ​നി​ങ്ങ​ൾ​ ​സ്റ്റാ​ൻ​ലി​ ​സ​ത്യ​നേ​ശ​ന്റെ​ ​മ​ക​നാ​ണോ​യെ​ന്ന്.​ ​ഞാ​ൻ​ ​മ​റു​പ​ടി​ ​പ​റ​യും​ ​മു​ൻ​പേ​ ​അ​വ​രു​ടെ​ ​ഓ​ർ​മ​ക​ൾ​ ​പി​ന്നോ​ട്ടു​ ​പാ​യും.​ ​ക​ണ്ണു​ക​ൾ​ ​തി​ള​ങ്ങും.​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​റ​ഞ്ഞു​ ​തു​ട​ങ്ങും.​ ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​തി​ന്റെ,​​​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഇ​രു​ണ്ട​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലെ​ ​ചേ​ർ​ത്തു​ ​നി​റു​ത്തി​യ​തി​ന്റെ,​​​ ​പ​രി​ഹാ​ര​മൊ​ന്നും​ ​കൈ​യി​ലി​ല്ലാ​തി​രു​ന്നി​ട്ടും​ ​അ​വ​രു​ടെ​ ​വേ​ദ​ന​ ​മു​ഴു​വ​ൻ​ ​ക്ഷ​മ​യോ​ടെ​ ​കേ​ട്ടി​രു​ന്ന് ​ആ​ശ്വാ​സ​മാ​യ​തി​ന്റെ...​ ​പ​പ്പാ,​​​ ​ഇ​തൊ​ന്നും​ ​ഒ​രു​കാ​ല​ത്തും​ ​‍​ഞ​ങ്ങ​ളോ​ടു​ ​പ​ങ്കു​വ​ച്ചി​ട്ടി​ല്ലെ​ങ്കി​ലും​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​മ​നു​ഷ്യ​ർ​ ​അ​ത്ര​മേ​ൽ​ ​സ്നേ​ഹ​ത്തി​ൽ​ ​പൊ​തി​ഞ്ഞു​ ​പ​റ​ഞ്ഞ​ ​അ​നു​ഭ​വ​ത്തി​ന്റെ​ ​ആ​ഴ​മു​ള്ള​ ​വാ​ക്കു​ക​ൾ​ ​പ​ല​പ്പോ​ഴും​ ​എ​ന്റെ​ ​ക​ണ്ണു​ക​ൾ​നി​റ​ച്ചി​ട്ടു​ണ്ട്.​ ​സ​ഹാ​യി​ച്ച​വ​രു​ടെ​ ​പേ​രു​ക​ളോ​ ​സ്പ​ർ​ശി​ച്ച​ ​ജീ​വി​ത​ങ്ങ​ളു​ടെ​ ​എ​ണ്ണ​മോ​ ​സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ഒ​രു​പ​ക്ഷേ,​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​രു​ടെ​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​നി​ശ​ബ്ദ​നി​ധി​യാ​യ​ ​ഓ​ർ​മ്മ​ക​ളാ​ണ് ​പ​പ്പ​യു​ടെ​ ​ഏ​റ്റ​വും​ ​മ​ഹ​ത്താ​യ​ ​ജീ​വ​ച​രി​ത്രം.
അ​ധി​കാ​ര​ത്തി​ന്റെ​ ​ഉ​യ​ര​ങ്ങ​ളി​ലും​ ​ലാ​ളി​ത്യം​ ​കൈ​വി​ട്ടി​ല്ല.​ ​പ​ദ​വി​ക​ൾ​ ​വ​ലു​താ​യി​;​ ​പ​പ്പ​യി​ലെ​ ​മ​നു​ഷ്യ​ൻ​ ​അ​തേ​പ​ടി​ ​തു​ട​ർ​ന്നു.​ ​വാ​തി​ൽ​ക്ക​ൽ​ ​വ​ന്ന​വ​ന്റെ​ ​സ്ഥാ​ന​മോ​ ​സ​മ്പ​ത്തോ​ ​നോ​ക്കാ​തെ​ ​ചേ​ർ​ത്തി​രു​ത്താ​നും,​ ​കേ​ൾ​ക്കാ​നും,​ ​ക​ഴി​യു​ന്ന​ത്ര​ ​കൂ​ടെ​നി​ൽ​ക്കാ​നും​ ​പ​പ്പ​യ്ക്ക​റി​യാ​മാ​യി​രു​ന്നു. കാ​ലം​ക​ട​ന്നു​ ​പോ​കും​ ​തോ​റും​ ​ഞാ​ൻ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​തി​ര​യു​ന്ന​ത് ​മേ​യ​റെ​യോ​ ​രാ​ഷ്ട്രീ​യ​നേ​താ​വി​നെ​യോ​ ​അ​ല്ല​ ​എ​ന്റെ​ ​പ​പ്പ​യെ​യാ​ണ്.


ന​ട​ത്താ​തെ​ ​പോ​യ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ…
ചോ​ദി​ക്കാ​തെ​ ​പോ​യ​ ​ചോ​ദ്യ​ങ്ങ​ൾ…
ചോ​ദി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​
​ഉ​പ​ദേ​ശ​ങ്ങ​ൾ…
വെ​റു​തെ​ ​അ​രി​കു​പ​റ്റി​യി​രു​ന്ന് ​
അ​നു​ഭ​വി​ക്കാ​മാ​യി​രു​ന്ന​ ​
ശാ​ന്ത​ ​നി​മി​ഷ​ങ്ങ​ൾ...


ജീ​വി​ത​ത്തി​ന്റെ​ ​വ​ഴി​ത്തി​രി​വു​ക​ളി​ൽ​ ​ഇ​ന്നും​ ​ആ​ ​വാ​ക്കി​നാ​യി​ ​മ​ന​സ് ​കാ​ത്തു​നി​ൽ​ക്കാ​റു​ണ്ട്.​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​ഒ​ന്നും​ ​പ​റ​യാ​തെ,​ ​ആ​രും​ ​വാ​തി​ലി​ൽ​ ​മു​ട്ടാ​തെ,​ ​പ​പ്പ​യു​ടെ​ ​അ​രി​കി​ൽ​ ​കു​റ​ച്ചു​നേ​രം​ ​വെ​റു​തെ​ ​ഇ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ​ ​എ​ന്നു​ ​മാ​ത്രം​ ​കൊ​തി​ക്കാ​റു​ണ്ട്. പ​പ്പ​ ​ഞ​ങ്ങ​ൾ​ക്ക് ​പ​ക​ർ​ന്നു​ത​ന്ന​ ​ഏ​റ്റ​വും​ ​അ​മൂ​ല്യ​മാ​യ​ ​പൈ​തൃ​കം​ ​സ്വ​ത്തോ​ ​പ​ദ​വി​യോ​ ​പ്ര​ശ​സ്തി​യോ​ ​ആ​യി​രു​ന്നി​ല്ല.​ ​ഒ​രു​ ​ജീ​വി​തം​ ​എ​ങ്ങ​നെ​ ​ജീ​വി​ക്ക​ണ​മെ​ന്ന​ ​മാ​തൃ​ക​യാ​യി​രു​ന്നു.​ ​സ​ത്യ​സ​ന്ധ​ത​യ്ക്ക് ​കാ​ല​പ്പ​ഴ​ക്കം​ ​വ​രി​ല്ലെ​ന്നും​ ​ക​രു​ണ​ ​ദൗ​ർ​ബ​ല്യ​മ​ല്ലെ​ന്നും​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​മ​ഹ​ത്വം​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ക​ണ്ണീ​ർ​ ​തു​ട​യ്ക്കാ​ൻ​ ​എ​ത്ര​ത്തോ​ളം​ ​താ​ഴേ​ക്കി​റ​ങ്ങാ​മെ​ന്ന​താ​ണെ​ന്നും​ ​ജീ​വി​തം​കൊ​ണ്ട് ​പ​ഠി​പ്പി​ച്ചു.​ ​അ​ങ്ങ് ​എ​ഴു​തി​യി​ട്ട​ ​ജീ​വി​ത​പാ​ഠ​ത്തേ​ക്കാ​ൾ​ ​വി​ല​പ്പെ​ട്ട​ ​മ​റ്റൊ​ന്നും​ ​ഞ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​സ​ത്യ​സ​ന്ധ​ത​ ​ഒ​രി​ക്ക​ലും​ ​കാ​ല​ഹ​ര​ണ​പ്പെ​ടു​ന്നി​ല്ലെ​ന്നും,​ ​ക​രു​ണ​ ​ദൗ​ർ​ബ​ല്യ​മ​ല്ലെ​ന്നും,​ ​അ​ധി​കാ​ര​മെ​ന്ന​ത് ​മ​നു​ഷ്യ​ർ​ക്കു​ ​മു​ക​ളി​ലു​ള്ള​ത​ല്ലെ​ന്നും​ ​കാ​ട്ടി​ത്ത​ന്നു.​ ​കാ​ല​ത്തി​ന് ​പ​പ്പ​യു​ടെ​ ​ശ​ബ്ദ​വും​ ​പു​ഞ്ചി​രി​യും​ ​ഞ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​വ​ർ​ന്നെ​ടു​ക്കാ​നാ​യി.​ ​പ​ക്ഷേ​ ​പ​ക​ർ​ന്നു​ ​ത​ന്ന​ ​മൂ​ല്യ​ങ്ങ​ളു​ടെ​ ​തി​ള​ക്ക​വും​ ​മ​നു​ഷ്യ​ത്വ​ത്തി​ന്റെ​ ​മാ​റ്റും​ ​മാ​യ്ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​കൈ​പി​ടി​ച്ച് ​ആ​രെ​ങ്കി​ലും​ ​'​'​നി​ങ്ങ​ളു​ടെ​ ​അ​ച്ഛ​ൻ​ ​എ​ന്നെ​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്'​'​ ​എ​ന്നു​ ​പ​റ​യു​മ്പോ​ൾ​ ​കാ​ൽ​നൂ​റ്റാ​ണ്ടി​ന്റെ​ ​അ​ക​ലം​ ​പെ​ട്ടെ​ന്ന് ​അ​ലി​ഞ്ഞു​ ​തീ​രും.​ ​അ​പ്പോ​ൾ​ ​ഞാ​ൻ​ ​അ​റി​യും​ ​പ​പ്പ​ ​എ​ങ്ങും​ ​പോ​യി​ട്ടി​ല്ലെ​ന്ന്. പ​പ്പ​ ​ജീ​വി​ക്കു​ക​യാ​ണ്.​ ​സ​ഹാ​യം​ ​ല​ഭി​ച്ച​വ​രു​ടെ​ ​ന​ന്ദി​യി​ൽ,​ ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​ഓ​ർ​മ്മ​ക​ളി​ൽ,​ ​ഞ​ങ്ങ​ൾ​ ​പി​ന്തു​ട​രാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​മൂ​ല്യ​ങ്ങ​ളി​ൽ,​ ​പി​ന്നെ...​ ​എ​ന്റെ​ ​ഉ​ള്ളി​ൽ.​ ​അ​ങ്ങ​നെ​യാ​ണ് ​ഞാ​ൻ​ ​എ​ന്നും​ ​അ​ങ്ങ​യെ​ ​ഓ​ർ​ക്കു​ക.

ജ്യേ​ഷ്ഠ​ ​സ​ഹോ​ദ​ര​ൻ
ഉ​ന്ന​ത​ ​സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള​ ​കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ന്ന് ​ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യി​ലേ​യ്ക്ക് ​വ​ന്ന​ ​അ​ദ്ദേ​ഹം,​ ​ന​ഗ​ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​ദ​രി​ദ്ര​രും​ ​പാ​വ​പ്പെ​ട്ട​വ​രു​മാ​യ​ ​ജ​ന​ങ്ങ​ൾ​ ​തി​ങ്ങി​പ്പാ​ർ​ത്തി​രു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​പാ​ർ​ട്ടി​ ​ചു​മ​ത​ല​ക്കാ​ര​നാ​യും​ ​പി​ന്നീ​ട് ​അ​വ​രു​ടെ​ ​ജ​ന​പ്ര​തി​നി​ധി​യാ​യും​ ​മാ​റി.​ ​മേ​യ​ർ​ ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​സം​ഭാ​വ​ന​ക​ൾ​ ​വ​ലു​താ​യി​രു​ന്നു.​ ​ജീ​വി​ത​ത്തി​ന്റെ​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം​ ​സി.​പി.​എ​മ്മി​ന്റെ​ ​ന​യ​ങ്ങ​ളെ​ ​വെ​ല്ലു​വി​ളി​ച്ച് ​സി.​എം.​പി​യി​ലേ​യ്ക്ക് ​ക​ട​ന്നു​വ​ന്ന​ത്.​ 2001​ൽ​ ​എം.​ ​വി.​ ​രാ​ഘ​വ​നെ​ ​മ​ന്ത്രി​പ​ദ​ത്തി​ലേ​യ്ക്ക് ​എ​ത്തി​ക്കു​ന്ന​തി​ൽ​ ​അ​ദ്ദേ​ഹം​ ​അ​ത്ര​യേ​റെ​ ​വി​യ​ർ​പ്പൊ​ഴു​ക്കി.​ ​എ​ന്റെ​ ​സ്വ​ന്തം​ ​ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നാ​യി​രു​ന്നു.​ ​ആ​ ​കു​ടം​ബ​വു​മാ​യി​ ​അ​ത്ര​മേ​ൽ​ ​ആ​ഴ​ത്തി​ൽ​ ​ബ​ന്ധ​മു​ണ്ട്.
-സി.​പി.​ജോ​ൺ
(ഗതാതഗത വകുപ്പ് മന്ത്രി)​

ര​ക്ഷ​ക​നാ​യ​ ​സ്റ്റാ​ൻ​ലി​
‍​സി.​പി.​ഐ​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ണ്ഡ​ലം​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​ക​യാ​യി​രു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​വ​ഞ്ചി​യൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ലോ​ക്ക​പ്പി​ൽ​ ​മ​ർ​ദ്ദ​ന​മേ​റ്റ് ​ഒ​രാ​ൾ​ ​മ​രി​ച്ചെ​ന്നും​ ​സ്റ്റേ​ഷ​ന് ​മു​ന്നി​ൽ​ ​ത​ടി​ച്ചു​കൂ​ടി​യ​ ​ജ​നം​ ​അ​ക്ര​മാ​സ​ക്ത​രാ​ണെ​ന്നും​ ​അ​റി​യു​ന്ന​ത്.
ഞാ​നും​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സ​ഖാ​വ് ​കാ​ർ​ത്തി​കേ​യ​നും​ ​സ്റ്റേ​ഷ​നി​ലേ​യ്ക്ക് ​പാ​ഞ്ഞു.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ ​മു​ന്നി​ൽ​ ​വ​ൻ​ ​ജ​ന​ക്കൂ​ട്ടം.​ ​ഞ​ങ്ങ​ൾ​ ​എ​ത്തു​മ്പോ​ൾ​ ​അ​വി​ടെ​ ​കാ​ട്ടാ​യി​ക്കോ​ണം​ ​ശ്രീ​ധ​രും​ ​സ്റ്റാ​ൻ​ലി​ ​സ​ത്യ​നേ​ശ​നും​ ​ജ​ന​ങ്ങ​ളോ​ടു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​'​'​നി​ങ്ങ​ൾ​ ​ഞ​ങ്ങ​ളോ​ടൊ​പ്പം​ ​ജാ​ഥ​യാ​യി​ ​വ​രി​ക.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​ണ്ട് ​വി​വ​രം​ ​ധ​രി​പ്പി​ക്കാം​''
എ​ന്നാ​ൽ​ ​രോ​ഷാ​കു​ല​രാ​യ​ ​ജ​ന​ക്കൂ​ട്ടം​ ​ക​രി​ങ്ക​ല്ലും​ ​മ​റ്റു​മാ​യി​ ​സ്റ്റേ​ഷ​നു​ ​നേ​രെ​ ​നീ​ങ്ങി.​ ​സ്റ്റേ​ഷ​ന് ​തീ​ ​ഇ​ട​ണ​മെ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ങ്ങി.​ ​സ്ഥി​തി​ ​വ​ഷ​ളാ​കു​മെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​ ​സ്റ്റാ​ൻ​ലി​ ​ഞ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു​:​ ​'​'​ന​മ്മ​ൾ​ ​ഇ​വി​ടെ​ ​നി​ൽ​ക്കു​ക​യും​ ​ജ​നം​ ​അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും​ ​ചെ​യ്താ​ൽ​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​കും.​ ​നി​ങ്ങ​ൾ​ ​ഇ​വി​ടെ​ ​നി​ന്ന് ​പോ​കൂ.​ ​ഞ​ങ്ങ​ളും​ ​പോ​കു​ക​യാ​ണ്'​'.​ ​പ​റ​ഞ്ഞു​തീ​രും​ ​മു​ന്നേ​ ​വ​ൻ​ ​പൊ​ലീ​സ് ​സ​ന്നാ​ഹ​മെ​ത്തി,​​​ ​വെ​ടി​വ​യ്പ്പി​ൽ​ ​ര​ണ്ട് ​പേ​ർ​ ​മ​രി​ച്ചു.​ ​കാ​ട്ടാ​യി​ക്കോ​ണം​ ​ശ്രീ​ധ​റും​ ​സ്റ്റാ​ൻ​ലി​യും​ ​കാ​ർ​ത്തി​കേ​യ​നും​ ​‍​ഞാ​നും​ ​ഉ​ൾ​പ്പെ​ടെ​ ​നൂ​റ്റി​യ​മ്പ​തോ​ളം​ ​പേ​ർ​ ​പ്ര​തി​ക​ളാ​യി.​ ​പ​ന്ത്ര​ണ്ട് ​വ​ർ​ഷം​ ​കോ​ട​തി​ക​ളി​ൽ​ ​ക​യ​റി​യി​റ​ങ്ങി.​ ​കാ​ട്ടാ​യി​ക്കോ​ണം​ ​ശ്രീ​ധ​റും​ ​എ​ൻ.​ ​കാ​ർ​ത്തി​കേ​യ​നും​ ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​കും​ ​മു​മ്പ് ​മ​രി​ച്ചു.​ ​പി​ന്നീ​ട് ​കേ​സ് ​ത​ള്ളി.​ ​സ്റ്റാ​ൻ​ലി​യു​ടെ​ ​സ​മ​യോ​ചി​ത​മാ​യ​ ​ഇ​ട​പെ​ട​ലാ​ണ് ​വ​ഞ്ചി​യൂ​രി​ൽ​ ​വ​ലി​യ​ ​കൂ​ട്ട​ക്കു​രു​തി​ ​ഒ​ഴി​വാ​ക്കി​യ​ത്.
-സി.​ദി​വാ​ക​ര​ൻ
(സി.പി.ഐ മുതിർന്ന നേതാവ്)​


ഹൃദയം നിറച്ച സ്നേഹം
സാ​ഹി​ത്യ​വാ​ര​ഫ​ല​ത്തി​ൽ​ ​എം.​ ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​ഒ​രി​ക്ക​ൽ​ ​പ​രാ​മ​ർ​ശി​ച്ച​ ​എ.​ ​എ​ൻ.​ ​സ​ത്യ​നേ​ശ​ന്റെ​ ​കൂ​സ​ലി​ല്ലാ​യ്മ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക്ക​ളി​ലും​ ​പ​തി​ഞ്ഞി​രു​ന്നു.​ ​നാ​ലാ​മ​ത്തെ​ ​മ​ക​നാ​യ​ ​സ്റ്റാ​ൻ​ലി,​ ​സ​മ്പ​ന്ന​ത​യു​ടെ​ ​സു​ര​ക്ഷി​ത​ ​വ​ല​യ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​ശ​യ​ങ്ങ​ളി​ലേ​ക്കും​ ​ജ​ന​ങ്ങ​ളി​ലേ​ക്കും​ ​തി​രി​ഞ്ഞു.
സ്റ്റാ​ൻ​ലി​യു​ടെ​ ​മൂ​ത്ത​ ​ജ്യേ​ഷ്ഠ​ന്റെ​ ​മ​ക​നാ​യ​ ​എ​ന്റെ​ ​കു​ട്ടി​ക്കാ​ല​ ​ഓ​ർ​മ്മ​ക​ളി​ൽ,​ ​രാ​ത്രി​ ​വൈ​കി​ ​വീ​ട്ടി​ലെ​ത്തു​ന്ന​ ​സു​ന്ദ​ര​കോ​മ​ള​നാ​യ​ ​അ​മ്മാ​വ​നും​ ​പു​സ്ത​ക​ങ്ങ​ളാ​ലും​ ​മാ​സി​ക​ക​ളാ​ലും​ ​നി​റ​ഞ്ഞി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​റി​യും​ ​ഇ​ന്നും​ ​തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്നു.​ ​ഒ​രി​ക്ക​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ട​ ​ശേ​ഷം,​ ​പ​ല്ലു​പോ​യ​ ​മോ​ണ​ ​കാ​ട്ടി​ ​ചി​രി​ച്ചു​കൊ​ണ്ട് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ത്തി​യ​ ​അ​മ്മാ​വ​ന്റെ​ ​രൂ​പം​ ​ഇ​ന്നും​ ​മ​റ​ക്കാ​നാ​വു​ന്നി​ല്ല.
വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഞാ​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ഞ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​അ​ടു​ക്കു​ന്ന​ത്.​ ​അ​കാ​ല​ത്തി​ൽ​ ​അ​പ്പ​നെ​ ​ന​ഷ്ട​പ്പെ​ട്ട​ ​എ​നി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​സ്റ്റാ​ൻ​ലി​ ​വ​ലി​യൊ​രു​ ​ആ​ശ്വാ​സ​മാ​യി​രു​ന്നു.​ ​പ​ഴ​യ​ ​മോ​റി​സ് ​കാ​റി​ൽ​ ​ഹോ​സ്റ്റ​ലി​ന് ​മു​ന്നി​ലെ​ത്തി,​ ​'​വാ,​ ​ന​മു​ക്ക് ​പോ​യി​ ​ക​ഞ്ഞി​ ​കു​ടി​ക്കാം​'​ ​എ​ന്ന് ​വി​ളി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്‌​നേ​ഹം​ ​ഇ​ന്നും​ ​ഹൃ​ദ​യ​ത്തി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.
വീ​ട്ടി​ൽ​ ​എ​പ്പോ​ഴും​ ​ആ​ളു​ക​ളു​ടെ​ ​വ​ര​വും​ ​പോ​ക്കും,​ ​നി​ര​ന്ത​രം​ ​മു​ഴ​ങ്ങു​ന്ന​ ​ഫോ​ൺ,​ ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി​ ​എ​ത്തു​ന്ന​വ​ർ.​ ​എ​ല്ലാ​വ​രെ​യും​ ​കേ​ൾ​ക്കു​ക​യും,​ ​ചി​ല​പ്പോ​ൾ​ ​ശ​കാ​രി​ച്ചും​ ​ചി​ല​പ്പോ​ൾ​ ​ചി​രി​ച്ചും​ ​അ​വ​രു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്തു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ജ​ന​സേ​വ​ന​ത്തി​നാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​ഒ​രു​ ​ജീ​വി​ത​ത്തെ​ ​അ​ടു​ത്തു​നി​ന്ന് ​കാ​ണാ​നാ​യ​താ​യി​രു​ന്നു​ ​എ​ന്റെ​ ​ഭാ​ഗ്യം.
ഒ​രു​ ​അ​മ്മാ​വ​ൻ​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല​ ​എ​നി​ക്ക് ​സ്റ്റാ​ൻ​ലി​ ​സ​ത്യ​നേ​ശ​ൻ.​ ​എ​ന്തും​ ​തു​റ​ന്നു​ ​പ​റ​യാ​വു​ന്ന​ ​ഒ​രു​ ​സു​ഹൃ​ത്തു​കൂ​ടി​യാ​യി​രു​ന്നു.​ ​അ​വ​സാ​ന​സ​മ​യ​ത്ത് ​ഒ​പ്പ​മു​ണ്ടാ​കാ​ൻ​ ​ക​ഴി​യാ​തെ​പോ​യ​ത് ​ഇ​ന്നും​ ​ഒ​രു​ ​നൊ​മ്പ​ര​മാ​യി​ ​അ​വ​ശേ​ഷി​ക്കു​ന്നു.
-ജോ​സ​ഫ് ​സ​ത്യ​ദാ​സ്
​(​​പ്രൊ​ഫ.​ജോ​സ​ഫ് ​മു​ണ്ട​ശേ​രി​യു​ടെ​ ​
കൊ​ച്ചു​മ​ക​ൻ,​
പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ)

അ​സാ​ധാ​ര​ണ​ ​സം​ഘാ​ട​ക​ൻ​ ​
സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​നി​ക്ക് ​ഏ​റെ​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​ ​ആ​ളാ​യി​രു​ന്നു​ ​സ്റ്റാ​ൻ​ലി​ ​സ​ത്യ​നേ​ശ​ൻ.​ ​ഏ​റ്റ​വും​ ​അ​ർ​ഹ​മാ​യി​രു​ന്ന​ ​മേ​യ​ർ​ ​പ​ദ​വി​ ​പ​ല​ത​വ​ണ​ ​ല​ഭി​ക്കാ​തെ​ ​വ​ന്ന​പ്പോ​ഴാ​ണ് ​അ​ദ്ദേ​ഹം​ ​പാ​ർ​ട്ടി​ ​വി​ടു​ന്ന​ത്.​ ​അ​ന്ന് ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​സ്റ്റാ​ൻ​ലി​യെ​ ​പി​ന്തു​ണ​ച്ചു.​ ​ഇ.​ ​കെ.​ ​നാ​യ​നാ​ർ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​മാ​യി​രു​ന്നു.​ ​പ​ല​ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കും​ ​ഒ​ടു​വി​ൽ​ ​സ്റ്റാ​ൻ​ലി​ ​സ​ത്യ​നേ​ശ​ൻ​ ​മേ​യ​റാ​യും​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​ഡെ​പ്യൂ​ട്ടി​മേ​യ​റാ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
പ്ര​തി​കാ​ര​മാ​യി​ ​ന​ഗ​രം​ ​അ​തു​വ​രെ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ​സാ​ക്ഷി​യാ​യി.​ ​സ്റ്റാ​ൻ​ലി​യു​ടെ​ ​വീ​ട് ​ആ​ക്ര​മി​ക്ക​പ്പെ​ട്ടു.​ ​ര​ണ്ട് ​കൗ​ൺ​സി​ല​ർ​മാ​രെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​ന്ന​തു​വ​രെ​ ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ച്ചു.​ ​ഈ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ​മേ​യ​റും​ ​ഡെ​പ്യൂ​ട്ടി​മേ​യ​റും​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​സ​മ​രം​ ​ന​ട​ത്തി.​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​ഓ​രോ​ ​ഘ​ട്ട​ത്തി​ലും​ ​സ്റ്റാ​ൻ​ലി​ ​പ്ര​ക​ടി​പ്പി​ച്ച​ ​ധൈ​ര്യ​വും​ ​സം​യ​മ​ന​വും​നേ​തൃ​ത്വ​പാ​ട​വ​വും​ ​ഇ​ന്നും​ ​മ​ന​സ്സി​ൽ​ ​മാ​യാ​തെ​ ​നി​ൽ​ക്കു​ന്നു.​ ​ഒ​രു​ ​കാ​ര്യം​ ​ശ​രി​യാ​ണെ​ന്ന് ​വി​ശ്വ​സി​ച്ചാ​ൽ​ ​എ​ത്ര​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ലും​ ​അ​തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കാ​നും​ ​വി​ജ​യി​പ്പി​ക്കാ​നും​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​മ​ന​ക്ക​രു​ത്തും​ ​അ​പൂ​ർ​വ​മാ​യി​രു​ന്നു.
-​എം.​എ​സ്.​കു​മാ​ർ
(​ബി.​ജെ.​പി​ ​മു​തി​ർ​ന്ന​ നേ​താ​വ് ​
മു​ൻ​ ​കൗ​ൺ​സി​ല​ർ​)​

ക​രു​ത്തു​റ്റ​ ​സാ​ന്നി​ദ്ധ്യം
ക​ട്ടി​ക്ക​ണ്ണാ​ടി​യും​ ​കു​സൃ​തി​ ​ഒ​ളി​പ്പി​ച്ചു​വ​ച്ച​ ​നോ​ട്ട​വും​ ​ത​ടി​ച്ച​ ​ശ​രീ​ര​പ്ര​കൃ​തി​യു​മു​ള്ള​ ​അ​ദ്ദേ​ഹ​ത്തെ​ ​എ​ല്ലാ​വ​രും​ ​സ്‌​നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ​ ​'​സ്റ്റാ​ൻ​ലി​ ​സാ​ർ​'​ ​എ​ന്നാ​ണ് ​വി​ളി​ച്ചി​രു​ന്ന​ത്.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​നി​രോ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന​ ​കാ​ല​ത്തു​പോ​ലും​ ​എ​ല്ലാ​ ​വെ​ല്ലു​വി​ളി​ക​ളും​ ​ഏ​റ്റെ​ടു​ത്ത​ ​വ്യ​ക്തി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​എ​ത്ര​യോ​ ​വേ​ട്ട​യാ​ട​ലു​ക​ളെ​ ​നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും​ ​ആ​രെ​യും​ ​ത​ന്നെ​ ​ഭ​യ​പ്പെ​ടു​ത്താ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ന്നേ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​മൂ​ന്നു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​അ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​സ​ഭാം​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​മേ​യ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ,​ ​വി​വി​ധ​ ​സ്റ്റാ​ൻ​ഡി​ങ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​തു​ട​ങ്ങി​യ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ​ദ​വി​ക​ളെ​ല്ലാം​ ​അ​ദ്ദേ​ഹം​ ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​പാ​ർ​ട്ടി​യെ​ ​അ​ടി​സ്ഥാ​ന​ത​ല​ത്തി​ൽ​ ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​അ​ക്ഷീ​ണം​ ​പ്ര​വ​ർ​ത്തി​ച്ച​ ​നേ​താ​വാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ജീ​വി​ത​ത്തി​ന്റെ​ ​അ​വ​സാ​ന​ഘ​ട്ട​ത്തോ​ട​ടു​ത്ത​പ്പോ​ഴാ​ണ് ​അ​ദ്ദേ​ഹം​ ​ത​ന്റെ​ ​മാ​തൃ​പ്ര​സ്ഥാ​ന​ത്തി​ൽ​നി​ന്ന് ​വേ​ർ​പി​രി​യാ​ൻ​ ​നി​ർ​ബ​ന്ധി​ത​നാ​യ​ത്.​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വേ​ട്ട​യാ​ട​പ്പെ​ട്ട​ ​മേ​യ​ർ​മാ​രി​ലും​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​രി​ലും​ ​ഒ​രാ​ളാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​'​മേ​യ​റു​ടെ​ ​ജ​ന​സ​മ്പ​ർ​ക്ക​പ​രി​പാ​ടി​'​ ​അ​ക്കാ​ല​ത്ത് ​അ​ദ്ദേ​ഹം​ ​അ​വ​ത​രി​പ്പി​ച്ച​ ​ഒ​രു​ ​നൂ​ത​ന​ ​ആ​ശ​യ​മാ​യി​രു​ന്നു.
-പി.കെ.വേണുഗോപാൽ
(യു.ഡി.എഫ് ജില്ലാ ചെയർമാൻ
തിരുവനന്തപുരം )​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STANLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY